ഇന്ധനവില ജി.എസ്.ടി പരിധിയിൽ കൊണ്ടുവരാനുള്ള നീക്കത്തിന് കേരളം എതിരു നില്ക്കുന്നതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി.
ജി.എസ്.ടി യോഗത്തിന്റെ പരിഗണനയ്ക്ക് വിഷയം വയ്ക്കാൻ കേരളാ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, കേരളത്തിലെ ധനമന്ത്രി ഇതിനോട് യോജിച്ചില്ല.
പെട്രോൾ വില ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വരാൻ മോദി സർക്കാർ തയ്യാറാണ്. ഇന്ധനവില ജിഎസ്ടിക്ക് കീഴിൽ കൊണ്ടു വരാൻ സംസ്ഥാനങ്ങൾ കേന്ദ്ര സർക്കാരുമായി ധാരണയിലെത്തണം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങളാണ് ക്രിയാത്മകമായ നിലപാട് സ്വീകരിക്കേണ്ടതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.