India Kerala

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ഇന്ന് പരിഗണിക്കും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ഇന്ന് പരിഗണിക്കും. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇന്ന് ഹാജരാകാൻ ആകില്ലെന്ന് ചൂണ്ടിക്കാട്ടി ഫ്രാങ്കോ കോടതിയിൽ അവധിക്ക് അപേക്ഷ നൽകുമെന്ന് സൂചനയുണ്ട്.

കോടതി അയച്ച സമൻസ് പ്രകാരം നവംബർ 30ന് ഫ്രാങ്കോ ഹാജരായിരുന്നു. തുടർന്ന് ഫ്രാങ്കോയുടെ അപേക്ഷ പരിഗണിച്ച് ജാമ്യം നീട്ടി നൽകിയിരുന്നു. വിചാരണക്ക് മുന്നോടിയായി കുറ്റപത്രം വായിച്ച് കേൾപ്പിക്കുന്നത് അടക്കമുള്ള നടപടികൾ ഇനി പൂർത്തിയാകാനുണ്ട്. ബലാത്സംഗവും പ്രകൃതി വിരുദ്ധ പീഡനവും ഉൾപ്പെടെ അഞ്ചു വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നത്.