മുസ്ലീം ലീഗിലെ നാല് എം.എൽ.എമാർ സിറ്റിങ് സീറ്റിൽ മത്സരിക്കും. പാറക്കൽ അബ്ദുല്ല, ടി.വി ഇബ്രാഹിം, പി അബ്ദുൽ ഹമീദ്, ആബിദ് ഹുസൈൻ തങ്ങൾ എന്നിവർ മണ്ഡലം മാറില്ല. പി.വി അബ്ദുൽവഹാബ് മത്സരിക്കുന്നില്ലെങ്കിൽ ഏറനാട് പി.കെ ബഷീർ തുടരും. അഞ്ച് എം.എൽ.എമാരുടെ മണ്ഡലം ഏതെന്ന് തീരുമാനമായില്ല. കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ നിന്ന് മത്സരിച്ച എം.കെ മുനീർ ഇത്തവണ കൊടുവള്ളിയിൽ നിന്ന് മത്സരിക്കാനാണ് സാധ്യത.
Related News
സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം : ആരോഗ്യ മന്ത്രി
സംസ്ഥാനം മൂന്നാം തരംഗത്തിലാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അതുകൊണ്ട് തന്നെ രോഗലക്ഷണങ്ങളെ നിസാരമായി കാണരുതെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. ജലദോഷമുണ്ട്, പനിയുണ്ട് പക്ഷേ മണവും രുചിയുമൊക്കെ കിട്ടുന്നതിനാൽ കൊവിഡല്ല എന്ന് കരുതരുതെന്ന് മന്ത്രി വീണാ ജോർജ് ചൂണ്ടിക്കാട്ടി. ഒമിക്രോൺ ബാധിച്ച 17% പേരിൽ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു. അതുകൊണ്ട് രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധനയ്ക്ക് വിധേയമാകുകയും സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയും വേണമെന്ന് മന്ത്രി വ്യക്തമാക്കി. ( kerala entered third covid wave ) ഡെല്റ്റയെക്കാൾ […]
സ്ഥാനാർഥി നിർണയത്തില്‍ ഗ്രൂപ്പ് വീതംവെപ്പ് വേണ്ടെന്ന് ഹൈക്കമാന്‍ഡ്; പ്രചാരണത്തിന് ആന്റണിയെത്തും
കോൺഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് നീക്കങ്ങളിൽ സജീവമായി എ കെ ആന്റണി ഉണ്ടാകും. പ്രചാരണത്തിന് നേതൃത്വം നൽകിയേക്കും. സീറ്റ് വിഭജനം മാനദണ്ഡങ്ങൾ തകർത്തുള്ള ഗ്രൂപ്പ് വീതം വെപ്പ് ആകരുതെന്ന നിർദേശം രാഹുൽ ഗാന്ധി നൽകിയിട്ടുണ്ട്. ഇരട്ട പദവി വഹിക്കുന്ന അധ്യക്ഷൻമാരുള്ള ഡിസിസികളിൽ മാത്രമാണ് അഴിച്ചു പണി. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി ചെയർമാനായി ഉമ്മൻചാണ്ടിയെ നിയമിക്കുന്നത് കേരളത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണെന്നാണ് വിശദീകരണം. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഹൈക്കമാന്‍ഡ് ഇന്ന് നടത്തും. അതോടൊപ്പം എ കെ ആന്റണിയെ കൂടി […]
കുതിരവട്ടത്തെ സൂപ്രണ്ടിന്റെ സസ്പെൻഷൻ; പ്രതിഷേധം കടുപ്പിച്ച് കെജിഎംഒഎ
കോഴിക്കോട് കുതിരവട്ടം ഗവ.മാനസിക ആരോഗ്യ കേന്ദ്രത്തിലെ സുപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിച്ച് കെജിഎംഒഎ. കുതിരവട്ടം മാനസികാരോഗ്യാശുപത്രിയിൽ ഇന്നലെ ആരംഭിച്ച ഒപി ബഹിഷ്കരണം സസ്പെൻഷൻ പിൻവലിക്കുന്നതു വരെ തുടരാനാണ് തീരുമാനം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് കെജിഎംഒഎയുടെ നേതൃത്വത്തിൽ കോഴിക്കോട് കളക്ട്രേറ്റിലേക്ക് ധർണ നടത്തും. സസ്പെൻഷൻ പിൻവലിച്ചില്ലെങ്കിൽ തിങ്കളാഴ്ച കോഴിക്കോട് ജില്ലയിലെ എല്ലാ ആശുപത്രികളിലും സ്പെഷ്യാലിറ്റി ഒ പി ബഹിഷ്കരിക്കാനും ചൊവ്വാഴ്ച ജില്ലയിലെ എല്ലാ ഡോക്ടർമാരും കൂട്ട അവധി എടുത്ത് പ്രതിഷേധിക്കാനുമാണ് നീക്കം. അത്യാഹിത വിഭാഗവും ലേബർ […]