ഇടുക്കി ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്തിവേൽ ആണ് കൊല്ലപ്പെട്ടത്. രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിൽ എത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കാൻ എത്തിയതായിരുന്നു ശക്തിവേൽ.
Related News
മലബാറില്‍ മൂന്ന് സീറ്റുകള്‍ വേണം: ജോസ് കെ. മാണി വിഭാഗം
നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് എം. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഓരോ സീറ്റ് വീതം വേണം. പാർട്ടിക്ക് സ്വാധീനമുള്ള മേഖലകളില്‍ സീറ്റ് നല്‍കണമെന്ന ആവശ്യമാണ് ഇടതു മുന്നണിക്ക് മുമ്പാകെ ജോസ് കെ മാണി വിഭാഗം വെച്ചിരിക്കുന്നത്.
കോവിഡ് ഭീതി; അമൃതാനന്ദമയി ആശ്രമത്തില്‍ ദര്‍ശനം നിര്‍ത്തി
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ അമൃതാനന്ദമയി ആശ്രമത്തില്‍ ദര്‍ശനം നിര്‍ത്തിവെച്ചു. ആരോഗ്യ വകുപ്പില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദര്‍ശനം താല്‍ക്കാലികമായി അവസാനിപ്പിച്ചത്. ഇനി മുതല്‍ സ്വദേശത്തോ വിദേശത്തോയുള്ള ഒരു ഭക്തര്‍ക്കും കൊല്ലത്തെ അമൃതപുരി ആശ്രമത്തില്‍ പ്രവേശനം അനുവദിക്കില്ലെന്ന് മഠം അധികൃതര്‍ അറിയിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. പകല്‍ സമയത്തുള്ള ദര്‍ശനത്തിന് പുറമെ രാത്രിയുള്ള താമസത്തിനും മഠത്തില്‍ വിലക്കുണ്ട്. ഇന്നലെ വരെ ആശ്രമത്തില്‍ കയറാന്‍ ഒരു വിലക്കും ഇല്ലായിരുന്നെന്നും ജില്ലാ അധികാരികളുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേരിട്ടുള്ള […]
സംസ്ഥാനത്ത് ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശം നൽകി. ജില്ലകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടില്ലെങ്കിലും കേരളത്തിൽ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ സമയങ്ങളിൽ ആളുകൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മണിക്കൂറിൽ പരമാവധി 40 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ രാത്രി 10 മണി […]