കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) വരാനിരിക്കുന്ന സീസണിനായി പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്രയെ ടീമിലെത്തിച്ചതായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. രണ്ടുവര്‍ഷ കരാറില്‍ 2023 വരെ താരം ക്ലബ്ബില്‍ തുടരും. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരം, 2006 മുതല്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ രംഗത്തുണ്ട്. ടാറ്റ ഫുട്ബോള്‍ അക്കാദമിയിലായിരുന്നു യൂത്ത് കരിയര്‍ തുടക്കം. ഇന്ത്യന്‍ ഫുട്ബോളിന്റെ വിവിധ തലങ്ങളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു. ഐഎസ്എലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച (102) നാലാമത്തെ താരവുമാണ്. 2006-07 സീസണില്‍ ഐലീഗ് ടീമായ സ്പോര്‍ട്ടിങ് ഗോവയുമായിട്ടായിരുന്നു ആദ്യ പ്രൊഫഷണല്‍ കരാര്‍. ഇതേ വര്‍ഷം ഫെഡറേഷന് കപ്പിന്റെ ഫൈനല്‍ കളിച്ച ടീമിന്റെ ഭാഗമായും, ഡ്യുറാന്‍ഡ് കപ്പില്‍ ഏറ്റവും മികച്ച ഭാവിതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയും ഖബ്ര തന്റെ അരങ്ങേറ്റ വര്‍ഷം ഗംഭീരമാക്കി. 2009-10 ഐലീഗ് സീസണിന് മുന്നോടിയായി ഈസ്റ്റ് ബംഗാളില്‍ ചേര്‍ന്ന്, 2010 എഎഫ്സി കപ്പിലും കളിച്ചു. ഈസ്റ്റ് ബംഗാളിനൊപ്പമുള്ള വിജയകരമായ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം 2014ലാണ് ചെന്നൈയിന് എഫ്സിയില്‍ ചേര്‍ന്നത്. ഈ സീസണില്‍ ഐഎസ്എല്‍ സെമിഫൈനലും, 2015ല്‍ കിരീടവും നേടിയ ടീമിനായി നിര്‍ണായക പങ്ക് വഹിച്ചു. മൂന്ന് സീസണുകള്‍ക്ക് ശേഷം ബെംഗളൂരു എഫ്സിയിലേക്ക് മാറിയ താരം ക്ലബ്ബിന്റെ 2018-19 ഐഎസ്എല്‍ കിരീടധാരണത്തിലും പ്രധാന സാനിധ്യമായി. കേരള ബ്ലാസ്റ്റേഴ്സില്‍ ചേരുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണെന്ന് ഹര്‍മന്‍ജോത് ഖബ്ര പ്രതികരിച്ചു. അത്യാവേശം നിറഞ്ഞ യെല്ലോ ആര്‍മിക്ക് വേണ്ടി കളിക്കാനുള്ള അവസരം, എന്റെ ഗെയിമിനോടുള്ള ഇഷ്ടത്തോടും അഭിനിവേശത്തോടും പൊരുത്തപ്പെടുന്നുണ്ട്. അഭിമാനത്തോടും ആകാക്ഷയോടും കൂടി കേരള ബ്ലാസ്റ്റേഴ്സിന്റെ നിറങ്ങളണിയാനും, എന്റെ പുതിയ ടീമംഗങ്ങളെ കാണാനും, മുന്നോട്ടുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാനും ഞാന്‍ അതിയായി ആഗ്രഹിക്കുന്നു-ഹര്‍മന്‍ജോത് ഖബ്ര കൂട്ടിച്ചേര്‍ത്തു. ഞങ്ങളുടെ ടീമിന് ആവശ്യമായ അനുഭവജ്ഞാനം നല്കാന് കഴിയുന്ന താരമാണ് ഖബ്രയെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ് പറഞ്ഞു. ഞങ്ങള്‍ കാണാതെ പോയ പ്രധാന കാലാളിലൊന്നാണ് അദ്ദേഹമെന്ന് ഞാന്‍ വിശ്വസിക്കുന്നു. താരത്തിന്റെ അഭിനിവേശവും, വൈദഗ്ധ്യവും, സാരഥ്യവും ഉടനെ ഞങ്ങളുടെ ടീമില്‍ കൃത്യമായ സ്വാധീനമുണ്ടാക്കും-കരോലിസ് സ്കിന്‍കിസ് കൂട്ടിച്ചേര്‍ത്തു. സഞ്ജീവ് സ്റ്റാലിന്, ഹോര്‍മിപാം റുവ, വിന്‍സി ബരേറ്റോ എന്നിവര്‍ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഈ സീസണില്‍ കരാര്‍ ഒപ്പ് വയ്ക്കുന്ന നാലാമത്തെ പുതിയ താരമാണ് ഹര്‍മന്‍ജോത് ഖബ്ര.
Related News
ഹയര്‍ സെക്കന്‍ഡറി പ്രവേശനം; സാങ്കേതിക നൂലാമാലകളില്‍ വലഞ്ഞ് വിദ്യാര്‍ത്ഥികള്‍
അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ മൊബൈല്‍ നമ്പര്‍ തെറ്റിപ്പോയവര്‍ക്കും ലാന്‍ഡ് ഫോണ്‍ നമ്പര്‍ കൊടുത്തവര്‍ക്കും കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്തതാണ് പ്രതിസന്ധി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള പുതിയ അപേക്ഷാ നടപടിക്രമം രക്ഷിതാക്കള്‍ക്ക് കുരുക്കാകുന്നു. അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ മൊബൈല്‍ നമ്പര്‍ തെറ്റിപ്പോയവര്‍ക്കും ലാന്‍ഡ് ഫോണ്‍ നമ്പര്‍ കൊടുത്തവര്‍ക്കും കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്യാന്‍ സാധിക്കാത്തതാണ് പ്രതിസന്ധി.എന്നാല്‍ അപേക്ഷയിലെ വിവരങ്ങള്‍ തിരുത്താന്‍ നടപടി ആരംഭിച്ചതായി ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. ശ്രീ ശബരി,അനഘശ്രീ,ശ്രീഹരി,കോഴിക്കോട് ചാലില്‍ താഴത്തെ സുരേഷ് കുമാറിന്റെയും ബിന്ദുവിന്റെയും മൂന്ന് മക്കളായ […]
വഹാബും ജോസ് കെ മാണിയും സഭയിൽ ഹാജരായത് പകുതിയിൽ താഴെ ദിവസങ്ങളിൽ മാത്രം
മുത്തലാഖ് ബില്ലിന്മേൽ വോട്ട് ചെയ്യാൻ രാജ്യസഭയിൽ വൈകിയതിനെ തുടർന്നുള്ള വിവാദത്തിനു പിന്നാലെ മുസ്ലിം ലീഗ് എം.പി പി.വി അബ്ദുൽ വഹാബിന് തിരിച്ചടിയായി സഭയിലെ ഹാജർനില. നിർണായക ബില്ലുകൾ നിയമമായ വർഷക്കാല സമ്മേളനത്തിൽ അബ്ദുൽ വഹാബ് ഹാജരായത് പകുതിയിലും താഴെ ദിനങ്ങളിലായിരുന്നുവെന്ന് രാജ്യസഭാ രേഖകൾ വ്യക്തമാക്കുന്നു. വഹാബിനു പുറമെ, മുസ്ലിം ലീഗ് പ്രത്യേക താൽപര്യമെടുത്ത് രാജ്യസഭയിലെത്തിച്ച കേരള കോൺഗ്രസ് എം.പി ജോസ് കെ. മാണിയുടെ ഹാജർ നിലയും കുറവാണ്. ജൂൺ 20-നാരംഭിച്ച സെഷനിൽ ജൂലൈ 31 വരെയുള്ള കണക്കുകൾ […]
കോഴിക്കോട് റെയില്‍വെ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തു പിടികൂടി
കോഴിക്കോട് റെയില്‍വെ സ്റ്റേഷനിൽ നിന്നും വൻ സ്ഫോടക വസ്തു പിടികൂടി. ചെന്നൈ- മംഗലാപുരം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിൽ നിന്നുമാണ് സ്ഫോടക വസ്തു കണ്ടെത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യാത്രക്കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെയാണ് സംഭവം. സ്ഫോടക വസ്തുക്കള്‍ സീറ്റിന്റെ അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. 117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റേനറ്റര്‍ എന്നിവയാണ് പിടിച്ചെടുത്തത്. പിടികൂടിയ യുവതി ചെന്നൈയില്‍ നിന്നും തലശ്ശേരിയിലേക്കായിരുന്നു ടിക്കറ്റ് എടുത്തിരുന്നത്. സംഭവത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോ എന്ന് വ്യക്തമല്ല. ട്രയിന്‍ ഇപ്പോഴും സ്റ്റേഷനില്‍ തന്നെയാണ്.