തിരുവനന്തപുരത്ത് തീപിടിത്തം. തിരുവനന്തപുരം തകരപ്പറമ്പ് ഓവര്‍ ബ്രിഡ്ജ് സമീപത്താണ് തീപിടിത്തം. അഞ്ച് ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തി തീയണക്കാന്‍ ശ്രമിക്കുന്നു. ചെല്ലം അംബര്‍ല എന്ന കടയിലാണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
