നേത്രാവതി എക്സ്പ്രസിൽ തീപിടിത്തം. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന എക്സ്പ്രസിൻ്റെ പാൻട്രി കാറിനടിയിലാണ് തീപിടിത്തമുണ്ടായത്. ആലുവ സ്റ്റേഷനിൽ എത്തിയ ട്രെയിനിനടിയിൽ തീയും പുകയും കണ്ടതിനെ തുടർന്ന് റെയിൽവേ പൊലീസ് അഗ്നിശമന ഉപകരണങ്ങൾ ഉപയോഗിച്ച് തീ അണച്ചു. എക്സ്പ്രസിൻ്റെ മധ്യഭാഗത്ത് പാൻട്രി കാറിൻ്റെ വീൽഭാഗത്താണ് തീ കണ്ടത്. ബ്രേക്കുരഞ്ഞ് തീ പടർന്നതെന്ന് സംശയിക്കുന്നു. കൂടുതൽ പരിശോധനക്കായി ട്രെയിൻ ആലുവയിൽ പിടിച്ചിട്ടിരിക്കുകയാണ്.
Related News
ഇരുട്ടടി; വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില പിന്നെയും കൂട്ടി. വാണിജ്യ സിലണ്ടറിന്റെ വില 23 രൂപ 50 പൈസയാണ് വര്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ സിലിണ്ടര് ഒന്നിന് 1960.50 രൂപയായി. തുടര്ച്ചയായി ഇത് രണ്ടാം മാസമാണ് പാചകവാതക സിലിണ്ടറിന്റെ വില കൂടുന്നത്. എല്ലാ മാസവും ഒന്നാം തിയതിയാണ് എണ്ണക്കമ്പനികള് വില പുതുക്കി നിശ്ചയിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് വില വര്ധിക്കുന്നത് ഹോട്ടല് ഭക്ഷണത്തിന്റെ വില ഉയരാന് ഇടയാക്കിയേക്കും. അതേസമയം ഗാര്ഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടര് വിലയില് മാറ്റമില്ല.
ഗവൺമെന്റ് എൽപി സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു
തൃശൂർ തിരുവില്വാമല കാട്ടുകുളം ഗവൺമെന്റ് എൽപി സ്കൂൾ കെട്ടിടത്തിന്റെ സീലിംഗ് അടർന്നുവീണു. പ്രീ പ്രൈമറി വിഭാഗം ക്ലാസ് മുറിയിലെ മേൽക്കൂരയുടെ സീലിംഗുകളാണ് പൊട്ടി വീണത്. സീലിംഗിന് താഴെ വിദ്യാർഥികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. രാവിലെ 10.15 ഓടെയാണ് സംഭവം. വളരെയധികം കാലപ്പഴക്കമുള്ള സ്കൂൾ കെട്ടിടം പുനർ നിർമ്മിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും അധികാരികൾ യാതൊരുവിധ നടപടികളും ഇതുവരെയും സ്വീകരിച്ചിട്ടില്ല. 71 പ്രീ പ്രൈമറി വിദ്യാർത്ഥികളും 196 ഓളം LP വിദ്യാർഥികളുമാണ് ഈ സ്കൂളിലുള്ളത്. കഴിഞ്ഞദിവസം നാല് സ്കൂളുകളിൽ […]
ബാലസൗഹൃദ കേരളമാണ് ലക്ഷ്യം,സര്ക്കാരിന്റെ പ്രവര്ത്തനങ്ങള് അതിന് വേണ്ടിയാണ്; വീണാ ജോർജ്
ബാലസൗഹൃദ കേരളം ലക്ഷ്യമെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്ജ്. സര്ക്കാരിന്റേയും വനിത ശിശുവികസന വകുപ്പിന്റേയും പ്രവര്ത്തനങ്ങള് അതിന് വേണ്ടിയാണ്. ഓരോ കുഞ്ഞും ഓരോ അത്ഭുതമാണ്. വനിത ശിശുവികസന വകുപ്പിന്റെ ശിശു ദിനാഘോഷ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും, കോഫി ടേബിള് ബുക്ക് പ്രകാശനവും, ഉജ്ജ്വലബാല്യം പുരസ്കാര വിതരണവും നിര്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുഞ്ഞുങ്ങള് തമ്മില് ഒരുപാട് വ്യത്യാസമുണ്ടാകാം. കുഞ്ഞുങ്ങളുടെ വ്യത്യസ്തതകളും കഴിവുകളും പ്രോത്സാഹിപ്പിക്കണം. അവരെ സ്നേഹിക്കുകയും സംരക്ഷികയും ചേര്ത്തുപിടിക്കുകയും ചെയ്യണം. കുഞ്ഞുങ്ങളുടെ ബൗദ്ധികവും ശാരീരികവുമായ […]