വയനാട് വന്യജീവി സങ്കേതത്തില്‍ ചെതലയം റേഞ്ചില്‍ ഇരുളം വനത്തില്‍ തീപ്പിടിത്തം. സാമൂഹ്യവിരുദ്ധര്‍ തീയിട്ടതാണെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ വലിയ തോതില്‍ തീ വ്യാപിച്ചിട്ടില്ലെന്നും അടിക്കാടുകള്‍ക്ക് മാത്രമാണ് തീപ്പിടിച്ചതെന്നും അത് അണയ്ക്കുകയും ചെയ്തെന്നും ഡി.എഫ്.ഒ അറിയിച്ചു. രണ്ടേക്കറില്‍ താഴെ വനത്തില്‍ മാത്രമാണ് തീപ്പിടിച്ചതെന്നും അത് പൂര്‍ണമായും അണയ്ക്കാനായെന്നും ഡി.എഫ്.ഒ പറഞ്ഞു.
Related News
മണ്ണാര്‍ക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി ഷംസുദ്ദീന് തന്നെ മത്സരിക്കാന്‍ സാധ്യത
യുഡിഎഫിനും എൽഡിഎഫിനും തുല്യ ശക്തിയുള്ള മണ്ണാർക്കാട് മണ്ഡലത്തിൽ ഇത്തവണ തീപാറും പോരാട്ടം നടക്കും. മുസ്ലിം ലീഗിന്റെ എൻ. ഷംസുദ്ദീനാണ് നിലവിലെ എംഎൽഎ. വികസന പ്രശ്നങ്ങൾ ഉയർത്തി വോട്ട് തേടാനാണ് എൽഡിഎഫ് തീരുമാനം. ഇടതുപക്ഷത്ത് നിന്ന് സിപിഐയും യുഡിഎഫിൽ നിന്ന് മുസ്ലിം ലീഗുമാണ് മണ്ണാർക്കാട് നിന്നും മത്സരിക്കാറുള്ളത്. കഴിഞ്ഞ നിയമസഭാ തെരത്തെടുപ്പിൽ 12325 വോട്ടിനാണ് എൻ ഷംസുദ്ദീൻ വിജയിച്ചത്. ഇത്തവണയും മികച്ച വിജയം യുഡിഎഫിന് ഉണ്ടാകുമെന്ന് ഷംസുദ്ദീൻ പറയുന്നു. എൻ. ഷംസുദീൻ തന്നെ ഇത്തവണയും മത്സരിക്കാനാണ് സാധ്യത. യൂത്ത് […]
പാലക്കാട് വൻ മയക്കുമരുന്ന് വേട്ട; 23 കിലോ ഹാഷിഷ് ഓയില്‍ പിടികൂടി
പാലക്കാട് വൻ മയക്കുമരുന്ന് വേട്ട. കാറിൽ കടത്താൻ ശ്രമിച്ച 23 കിലോ ഹാഷിഷ് ഓയിലാണ് എക്സൈസ് പിടികൂടിയത് .ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോർജിനെ കസ്റ്റഡിയിലെടുത്തു. അന്താരാഷ്ട്ര വിപണിയിൽ 23 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലാണ് പിടികൂടിയത്.
സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം
സംസ്ഥാനത്തെ ആശുപത്രികളിൽ മരുന്ന് ക്ഷാമം രൂക്ഷം. സർക്കാർ ആശുപത്രികളിലെ ഫാർമസികളിൽ കുറിപ്പുമായെത്തുന്നവർ വെറും കൈയ്യോടെ മടങ്ങേണ്ട അവസ്ഥയാണ്. ആവശ്യമായ മുന്നൊരുക്കം നടത്താത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമായത്. കേരളത്തിൽ മരുന്നു ക്ഷാമം രൂക്ഷമാകുമെന്ന വാർത്ത കഴിഞ്ഞ മെയ് 23 നാണ് 24 പുറത്തുവിട്ടത്. ഇത് ശരിവയ്ക്കുന്നതാണ് ഭൂരിഭാഗം ആശുപത്രികളിലേയും ഇപ്പോഴത്തെ സാഹചര്യം. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ആസ്പിരിൻ 75,ഉയർന്ന രക്തസമ്മർദത്തിന് നൽകുന്ന റാമിപ്രിൽ, കൊളസ്ട്രോളിന് നൽകുന്ന അറ്റോവ സ്റ്റാറ്റിൻ 20,സെഫ്ട്രിയാക്സോൺ തുടങ്ങി പലതരം ആന്റിബയോട്ടിക് ഇൻജക്ഷനുകളും കിട്ടാനില്ല. ഇതോടെ രോഗികൾ […]