സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറാൻ കോഴ നൽകിയെന്ന പരാതിയിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെതിരെ കേസെടുത്തു. കാസർകോട് ബദിയടുക്ക പൊലീസാണ് കേസെടുത്തത്. മഞ്ചേശ്വരത്തെ എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന വി.വി.രമേശന്റെ പരാതിയിൽ തുടർനടപടിക്ക് കോടതി അനുമതി നൽകിയിരുന്നു. സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറിയത് ബി.ജെ.പി നേതാക്കൾ രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകിയത് കൊണ്ടാണെന്ന മഞ്ചേശ്വരത്തെ ബി.എസ് പി സ്ഥാനാർഥി കെ. സുന്ദരയുടെ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട് വി.വി രമേശൻ നൽകിയ പരാതിയിലാണ് നടപടി. 171 b വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്യാൻ കോടതിയുടെ പ്രത്യേക അനുമതി ആവശ്യമാണ്. വിവി രമേശൻ നൽകിയ അപേക്ഷ പരിഗണിച്ച് കാസർകോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് രജിസ്റ്റർ ചെയ്യാൻ അനുമതി നൽകുകയായിരുന്നു. 171 B,171 E വകുപ്പുകൾ പ്രകാരമാണ് കെ. സുരേന്ദ്രനെതിരെ കേസ് എടുത്തത്. പണം നൽകുന്നതിന് മുൻപ് ബി.ജെ.പി. നേതാക്കൾ തന്നെ തടങ്കലിൽ വച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കെ.സുന്ദര പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടുപോകൽ , ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ കൂടി കൂട്ടി ചേർക്കും. കെ.സുരേന്ദ്രന് പുറമെ ബി.ജെ.പി പ്രദേശിക നേതാക്കളെയും പ്രതി ചേർക്കാനാണ് പൊലീസിൻ്റെ തീരുമാനം.
Related News
കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര് മരിച്ചു
കോഴിക്കോട് കുറ്റ്യാടിയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ടു പേര് മരിച്ചു. ആര്‍പ്പുങ്കര വയല്‍ മുറിച്ചുകടക്കുമ്പോഴുണ്ടായ ഒഴുക്കില്‍പ്പെട്ടാണ് അപകടം. കുറ്റ്യാടി സിറാജുല്‍ഹുദ മാനേജര്‍ മാക്കൂര്‍ മുഹമ്മദ് ഹാജി, ഷരീഫ് സഖാഫി എന്നിവരാണ് മരിച്ചത്.
സി.പി.എം സെക്രട്ടേറിയറ്റ് യോഗം ഇന്ന്
സി.പി.എം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളാനായി സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മാര്‍ച്ച് ഒന്നുമുതല്‍ നാല് വരെ എറണാകുളത്ത് വച്ചാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് സമ്മേളനം മാറ്റിവെക്കേണ്ടതില്ലെന്ന് തീരുമാനിച്ചത്. ജനുവരി പകുതിയോടെ സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സമ്മേളനം മാറ്റിവയ്ക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ നിലവില്‍ കൊവിഡ് പ്രതിദിന കേസുകള്‍ കുറഞ്ഞതോടെ സമ്മേളനം മാറ്റി വയ്ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി 17 മുതല്‍ സി.പി.എം നേതൃയോഗങ്ങള്‍ ചേരും. ആലപ്പുഴ […]
സമ്പൂര്‍ണ ഇ-ഓഫീസുമായി പൊതുമരാമത്ത് വകുപ്പ്
പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം നിലവില്‍വരുന്നു. വകുപ്പിലെ 716 ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. സമ്പൂര്‍ണ ഇ-ഓഫീസ് പ്രഖ്യാപനം തിരുവനന്തപുരത്ത് പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ഇ-ഓഫീസ് നിലവില്‍ വരുന്നതോടെ വകുപ്പിലെ ഫയല്‍ നീക്കം കൂടുതല്‍ വേഗത്തിലും സുതാര്യവും ആകും. ഒറ്റക്ലിക്കില്‍ ഫയലുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ അടുത്തെത്തിക്കാനാകും എന്നതാണ് ഇതിന്റെ പ്രത്യേകത. എന്‍.ഐ.സി വികസിപ്പിച്ച സോഫ്റ്റ്വെയര് […]