ധനമന്ത്രി സമ്പൂര്‍ണ പരാജയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സപ്ലൈകോയ്ക്ക് ആറ് മാസമായി പണം നൽകിയിട്ടില്ല. പഞ്ചായത്തിൽ പുല്ല് വെട്ടിയാൽ പോലും പണം കൊടുക്കാനാവില്ല. ട്രഷറി പൂട്ടി താക്കോലും പോക്കറ്റിലിട്ടാണ് ധനമന്ത്രി നടക്കുന്നത്. ഓട പണിയാന്‍ പോലും പണമില്ലാത്ത സ്ഥിതി. പെന്‍ഷന്‍ കുടിശ്ശിക കിട്ടാതെ ഒരുലക്ഷം പെന്‍ഷന്‍കാര്‍ മരിച്ചു. പ്രതിസന്ധിയുണ്ടാക്കിയത് സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും.
കേരളം നികുതിവെട്ടിപ്പുകാരുടെ പറുദീസ, ജിഎസ്ടി ഉദ്യോഗസ്ഥര്‍ വെറുതെയിരിക്കുന്നു. എ.കെ.ആന്റണി മുണ്ടുമുറുക്കി ഉടുക്കാന്‍ പറഞ്ഞത് നായനാര്‍ ഭരണത്തിനുശേഷം. ഇന്നത്തെ സ്ഥിതി അതിലും ഭീകരമെന്നും അടിയന്തരപ്രമേയ ചര്‍ച്ചയില്‍ വി.ഡി.സതീശന്‍ പറഞ്ഞു. കേന്ദ്രത്തിന് കേരളത്തോട് ചിറ്റമ്മ നയമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
ട്രഷറിയില്‍ പൂച്ച പെറ്റുകിടക്കുകയല്ല, എല്ലാ ചെലവുകള്‍ക്കും പണംനല്‍കിയിട്ടുണ്ട്. കേന്ദ്രത്തില്‍ നിന്ന് കിട്ടാനുള്ളത് 57,000 കോടി രൂപ. ചര്‍ച്ചയില്‍ കേരളത്തെ മാത്രം കുറ്റപ്പെടുത്തുന്ന പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരം. നികുതി വരുമാനം രണ്ടുവര്‍ഷം കൊണ്ട് 47,000 കോടിയില്‍ നിന്ന് 71,000 കോടിയായെന്നും ധനമന്ത്രി പറഞ്ഞു.