Kerala

കിഫ്ബി യോഗത്തിൽ 2953 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകിയതായി ധനമന്ത്രി ഡോ.തോമസ് ഐസക്

കിഫ്ബി യോഗത്തിൽ 2953 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകിയതായി ധനമന്ത്രി ഡോ.തോമസ് ഐസക്. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ 815 കോടി അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിൽ 1369 കോടി രൂപയുടെ 17 പദ്ധതികൾ അംഗീകരം നൽകിയതായും മന്ത്രി വ്യക്തമാക്കി.

ആലപ്പുഴ കടൽപ്പാല നിർമ്മാണത്തിനു 15 കോടിയാണ് അനുവദിച്ചത്. ശബരിമല ഇടത്താവള പദ്ധതിക്കും അംഗീകാരം നൽകി. അതേസമയം, ജി.എസ്.ടിയുമായി ബന്ധപ്പെട്ട കേന്ദ്ര നടപടി നിയമവിരുദ്ധമാണെന്ന് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കുന്നതിൽ കാത്തിരിക്കാൻ സർക്കാർ തയാറാണെന്നും ജീവനക്കാരുടെ സമ്മതമില്ലാതെ ഇതു നടപ്പാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.