National

‘കേരളം വിജ്ഞാന കേന്ദ്രം, അവസരങ്ങൾ ഇവിടെയുണ്ട്’; നിർമല സീതാരാമൻ

കേരളത്തെ പുകഴ്ത്തി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളം. അവസരങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടത്തില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ഇപ്പോഴത്തെ യുവാക്കള്‍ ദീര്‍ഘവീക്ഷണം ഉള്ളവരാണ്. കേരളത്തിൽ നിരവധി സ്റ്റാർട്ടപ്പുകൾ വരുന്നുണ്ട്. രാജ്യത്തിനായി കേരളത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ് കേരളമെന്നും കേന്ദ്ര ധനമന്ത്രി കൂട്ടിച്ചേർത്തു.

Economy India

ബജറ്റ് 2022: നികുതി ഇളവ് പ്രതീക്ഷിച്ച് ടെക് മേഖല

കേന്ദ്രബജറ്റ് അവതരണത്തിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ബജറ്റിനെക്കുറിച്ചുള്ള പ്രതീക്ഷകളും കണക്കുകൂട്ടലുകളും വിപണി തകൃതിയായി നടത്തി വരികയാണ്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകമെമ്പാടും ടെക്‌നോളജിയുടെ ഡിമാന്റ് വര്‍ധിച്ചതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തില്‍ ഇത്തവണ ടെക് മേഖലയുടെ വികസനത്തിനായി നികുതി ഇളവ് ഉള്‍പ്പെടെയുള്ള കൈത്താങ്ങ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് ടെക് കമ്പനികളുടെ പ്രതീക്ഷ. ചൈന, തായ്‌ലന്‍ഡ് മുതലായ രാജ്യങ്ങളോട് കിടപിടിക്കും വിധത്തില്‍ രാജ്യത്തിന്റെ ടെക് മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആലോചന ദീര്‍ഘകാലമായി നടന്നുവരികയായിരുന്നു. ഇതിന്റെ ഭാഗമായി […]

Kerala

ഏറ്റെടുക്കാന്‍ പറ്റാത്ത പ്രഖ്യാപനങ്ങള്‍ നടത്തി മാതൃകയാകാന്‍ കഴിയില്ലെന്ന് കെ.എന്‍ ബാലഗോപാല്‍

ഏറ്റെടുക്കാന്‍ പറ്റാത്ത പ്രഖ്യാപനങ്ങള്‍ നടത്തി മാതൃകയാകാന്‍ കഴിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കയ്യടിക്ക് വേണ്ടി ഒരു കാര്യം പറഞ്ഞിട്ട് കാര്യമില്ല. ചോദ്യം അങ്ങനെ പറയാം, പക്ഷെ ഉത്തരം അങ്ങനെ പറയാന്‍ സാധിക്കില്ലെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സ്മാരകങ്ങള്‍ക്കുള്ള പണം കൊണ്ട് പഠനസാമഗ്രികള്‍ വാങ്ങിക്കൂടെയെന്നും അങ്ങനെ രാജ്യത്തിന് മാതൃകയായിക്കൂടെയന്നുമുള്ള പി.സി വിഷ്ണുനാഥ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. സര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ വിഷ്ണുനാഥിന്‍റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക പ്രായോഗികമല്ലെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികള്‍ പഠന […]

Kerala

സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പരാതി: ധനമന്ത്രി ഇന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരാകും

സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പരാതിയിൽ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭാ എത്തിക്സ് കമ്മിറ്റിക്കു മുമ്പാകെ ഹാജരാകും. സഭയിൽ വെയ്ക്കും മുമ്പ് റിപ്പോർട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി.ഡി സതീശന്‍റെ പരാതി. കഴിഞ്ഞയാഴ്ച സതീശൻ എത്തിക്സ് കമ്മറ്റിക്ക് ഐസക്കിനെതിരേ തെളിവ് നൽകിയിരുന്നു. മന്ത്രിയുടെ വിശദീകരണം കേട്ട ശേഷം എത്തിക്സ് കമ്മിറ്റി തുടർ നടപടികളിലേക്ക് കടക്കും. അതീവരഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോർട്ട് ധനമന്ത്രി മാധ്യമങ്ങൾക്ക് ചോർത്തി നൽകി. ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന […]

Kerala

കിഫ്ബി യോഗത്തിൽ 2953 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകിയതായി ധനമന്ത്രി ഡോ.തോമസ് ഐസക്

കിഫ്ബി യോഗത്തിൽ 2953 കോടിയുടെ പദ്ധതികൾക്ക് അനുമതി നൽകിയതായി ധനമന്ത്രി ഡോ.തോമസ് ഐസക്. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കാൻ 815 കോടി അനുവദിച്ചു. പൊതുമരാമത്ത് വകുപ്പിൽ 1369 കോടി രൂപയുടെ 17 പദ്ധതികൾ അംഗീകരം നൽകിയതായും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ കടൽപ്പാല നിർമ്മാണത്തിനു 15 കോടിയാണ് അനുവദിച്ചത്. ശബരിമല ഇടത്താവള പദ്ധതിക്കും അംഗീകാരം നൽകി. അതേസമയം, ജി.എസ്.ടിയുമായി ബന്ധപ്പെട്ട കേന്ദ്ര നടപടി നിയമവിരുദ്ധമാണെന്ന് മന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കുന്നതിൽ […]