പത്തനംതിട്ടയിൽ അച്ഛനും മകനും തലയ്ക്ക് വെട്ടേറ്റു. റാന്നിയിലാണ് സംഭവം. പൊന്നമ്പാറ സ്വദേശി സുകുമാരനും മകൻ സുനിലിനുമാണ് പരിക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. അയൽവാസി പ്രസാദാണ് ഇവരെ വെട്ടിപ്പരിക്കേൽപ്പിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഇയാൾ ഒളിവിലാണ്.
Related News
മഅദനിയുടെ ബിപി ഉയർന്ന നിലയിൽ; ശാരീരിക അസ്വസ്ഥതകൾ തുടരുന്നു
കേരളത്തിലെത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ബിപി ഉയർന്ന നിലയിൽ. ഇന്നലത്തെ അതെ ആരോഗ്യ നില തുടരുകയാണ്. യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ല. മഅദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് പിഡിപി നേതാക്കൾ അറിയിച്ചു. രാവിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം അമദനിയെ പരിശോധിക്കും. അതേസമയം, കൊല്ലത്തിലേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്നും പിഡിപി നേതാക്കൾ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മഅദനി […]
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്താനുള്ള പാസ് വിതരണം താത്കാലികമായി നിര്‍ത്തി
റെഡ്സോണില്‍ നിന്ന് വരുന്നവരുടെ നിരീക്ഷണം കൂടുതല്‍ ഉറപ്പാക്കും. വന്നവരുടെ മുഴുവന്‍ വിശദാംശങ്ങളും ശേഖരിച്ച ശേഷമായിരിക്കും പുതിയ പാസ് നല്‍കുക. ഇതര സംസ്ഥാനത്ത് നിന്ന് വരുന്ന മലയാളികള്‍ക്കുള്ള പാസ് നല്‍കുന്നത് താത്ക്കാലികമായി നിര്‍ത്തി. റെഡ്സോണില്‍ നിന്ന് വരുന്നവരുടെ നിരീക്ഷണം കൂടുതല്‍ ഉറപ്പാക്കും. വന്നവരുടെ മുഴുവന്‍ വിശദാംശങ്ങളും ശേഖരിച്ച ശേഷമായിരിക്കും പുതിയ പാസ് നല്‍കുക. രണ്ട് ലക്ഷത്തിലധികം പേരാണ് അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിലെത്താന്‍ നോര്‍ക്ക വഴി അപേക്ഷിച്ചത്. ഇതില്‍ മുപ്പത്തയ്യായിരത്തിന് മുകളിലുള്ളവര്‍ക്ക് കഴിഞ്ഞ ദിവസം പാസ് വിതരണം ചെയ്തിരുന്നു. ഇതില്‍ […]
ഇസ്നോഫീലിയക്കുള്ള മരുന്നിനു പകരം നൽകിയത് മൂത്രസംബന്ധമായ അസുഖത്തിനുള്ള മരുന്ന്; കാരുണ്യ ഫാർമസിക്കെതിരെ പരാതി
തിരുവനന്തപുരം മെഡിക്കൽ കോളജ് കാരുണ്യ ഫാർമസിയിൽ നിന്നും മരുന്നു മാറി നൽകിയതായി പരാതി. ഇസ്നോഫീലിയക്കുള്ള മരുന്നിനു പകരം നൽകിയത് മൂത്രസംബന്ധമായ അസുഖത്തിനുള്ള മരുന്ന്. സംഭവത്തിൽ അണ്ടൂർകോണം തെറ്റിച്ചിറ സ്വദേശി വിനോദ് പൊലീസിലും മെഡിക്കൽ കോളജ് സൂപ്രണ്ടിനും പരാതി നൽകി. പതിനൊന്ന് വയസുള്ള മകനുമായി കഴിഞ്ഞദിവസമാണ് അണ്ടൂർകോണം സ്വദേശി വിനോദ് മംഗലപുരം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയത്. ഡോക്ടർ കുറിച്ച് നൽകിയ മരുന്ന് ലഭിക്കാതെ വന്നതോടെയാണ് തിരുവനന്തപുരം മെഡിക്കൽ കോളജിലെ കാരുണ്യ ഫാർമസിയിൽ എത്തിയത്. കുറപ്പടിയിൽ പറഞ്ഞ ചുമയ്ക്കുള്ള […]