പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രവാസി ക്ഷേമത്തിന് 25 കോടി രൂപയും വകയിരുത്തി. പ്രവാസി ചിട്ടി മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കും. ലോക കേരളസഭക്ക് അഞ്ച് കോടിയും വകയിരുത്തി.
കേരള ബാങ്ക് ഈ വര്‍ഷം തന്നെ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നബാര്‍ഡ് മുന്നോട്ട് വച്ച വ്യവസ്ഥകളില്‍ സമവായം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതിയില്‍ ഇളവ് നല്കുമെന്നും വാഹനങ്ങള്‍ക്ക് ആവശ്യമായ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഇലക്ട്രിക് സര്‍വീസുകളാക്കുമെന്നും ധനമന്ത്രി പറഞ്ഞു.