ഖനനം നിര്‍ത്തി കൊണ്ട് ചര്‍ച്ചക്കില്ലെന്നും ആലപ്പാട് തീരം നഷ്ടമായത് സുനാമി കാരണമെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജന്. മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങളറിയുന്നതെന്നും ചര്‍ച്ചകളിലെല്ലാം മലപ്പുറത്തും അവിടെയിവിടെയുളളവരാണ് ഖനനത്തിന് എതിരായ വാദഗതികളുമായി ചാനല്‍ ചര്‍ച്ചകളില്‍ കണ്ടതെന്നും ജയരാജന് പറഞ്ഞു. ഖനനത്തിനെതിരായ വാര്‍ത്തകള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
നീണ്ടകര മുതല്‍ കായംകുളം വരെയുള്ള കടലോരം കരിമണല്‍ വന്ന് അടിയുന്ന പ്രദേശമാണ്. കേരളത്തില്‍ അവിടെ മാത്രമേ കരിമണലുള്ളു. അത് കടല്‍ കൊണ്ട് വന്ന് തരുന്ന ഒരു ധനമാണ്. പതിനാറര കിലോമീറ്റരാണ് കരിമണലുള്ളത്’; ജയരാജന് പറഞ്ഞു.