തൃശൂര്‍ പൂരത്തിന് ആനകളെ ഇറക്കില്ലെന്ന് ആനയുടമകള്‍. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഉത്സവങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആനയുടമകള്‍ വിമര്‍ശിച്ചു.
വനം വകുപ്പ് ആനയുടമകളെ ദ്രോഹിക്കുകയാണെന്നാണ് ആരോപണം. ആനകള്‍ക്ക് ഫിറ്റ്നസ് നല്‍കുന്ന ഉദ്യോഗസ്ഥര്‍ക്ക് വനം വകുപ്പ് കൂച്ചുവിലങ്ങ് ഇടുകയാണെന്നും ആനയുടമകള്‍ ആരോപിച്ചു.
2007 മുതല്‍ ഏഴ് പേരെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെന്ന ആന കുത്തിക്കൊന്നിട്ടുണ്ട്. രണ്ട് ആനകളെയും കുത്തിക്കൊന്നു. അതുകൊണ്ട് ആള്‍ത്തിരക്കുള്ള ഉത്സവപറമ്പില്‍ ആനയെ എഴുന്നെള്ളിക്കുമ്പോഴുള്ള അപകടകരമായ സാഹചര്യം ഒഴിവാക്കണമെന്ന് പറഞ്ഞാണ് തൃശൂര്‍ കലക്ടര്‍ ടി.വി അനുപമ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വിലക്ക് ഏര്‍പ്പെടുത്തിയത്.
അപകടകാരികളായ ആനകളെ ജനങ്ങളുടെ ഇടയിലേക്ക് എഴുന്നള്ളിക്കുന്നത് ദുരന്തമുണ്ടാക്കുമെന്ന് വനംമന്ത്രി കെ. രാജുവും വ്യക്തമാക്കിയിരുന്നു. അസുഖവും പരിക്കുമുള്ള ആനകളെ ഉല്‍സവങ്ങള്‍ക്ക് അണിനിരത്തരുതെന്ന സുപ്രീംകോടതി വിധി കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതിയും ഉത്തരവിട്ടിട്ടുണ്ട്.