India Kerala

തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുള്ളത് 35 സ്ഥാനാര്‍ഥികള്‍

തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക പിന്വെലിക്കുന്നതിനുള്ള സമയം അവസാനിച്ചതോടെ മത്സര രംഗത്തുള്ളത് 35 സ്ഥാനാര്‍ഥികള്‍. ഇന്ന് ആരും പത്രിക പിന്വെലിക്കാന്‍ തയ്യാറായില്ല. അരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഷാനിമോള്‍ ഉസ്മാനെതിരെ വിമത സ്ഥാനാര്‍ഥി ഗീതാ അശോകന്‍ മത്സരരംഗത്തുണ്ട്.

സമയപരിധി അവസാനിച്ചതോടെ ഉപതെരഞ്ഞെടുപ്പിന്റെി ചിത്രം വ്യക്തമായി. 35 സ്ഥാനാര്‍ഥികളാണ് വരാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുന്നണിക പുറത്തുനിന്നായി 20 പേര്‍ മത്സര രംഗത്തുണ്ട്. ത്രികോണ മത്സരം നടക്കുമെന്ന് പറയപ്പെടുന്ന മഞ്ചേശ്വരത്ത് ഏഴ് പേര്‍ മത്സരിക്കും. യു.ഡി.എഫ് സ്ഥാനാര്‍ഥി എം.സി കമറുദ്ദീന് തലവേദനയായി സ്വതന്ത്ര സ്ഥാനാര്‍ഥി കമറുദ്ദീന്‍ എം.സി ഉണ്ട് എന്നതും പ്രത്യേകതയാണ്. ഫ്ലൂട്ടാണ് കമറുദ്ദീന് ചിഹ്നമായി ലഭിച്ചത്.

കോന്നിയില്‍ രണ്ട് സ്വതന്ത്രന്മാരടക്കം അഞ്ച് സ്ഥാനാര്‍ഥികളാണ് ഉള്ളത്. വട്ടിയൂര്‍ക്കാവില്‍ മൊത്തം എട്ടുപേര്‍. എറണാകുളത്താണ് ഏറ്റവുമധികം സ്ഥാനാര്‍ഥികളുള്ളത്. ഒമ്പതു പേര്‍ ഇവിടെ മത്സരിക്കും. അവിടെ എല്‍.ഡി.എഫ് സ്വതന്ത്രന്‍ മനു റോയിക്ക് ഓട്ടോറിക്ഷയാണ് ചിഹ്നമായി ലഭിച്ചിട്ടുള്ളത്. അരൂരില്‍ ആറ് സ്ഥാനാര്‍ഥികളുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. ഷാനിമോള്‍ ഉസ്മാനെതിരെ വിമത സ്ഥാനാര്‍ഥി ഗീതാ അശോകന്‍ മത്സരിക്കുന്നുവെന്നതാണ് ഒരു പ്രത്യേകത. ടെലിവിഷനാണ് ഗീത അശോകന് ചിഹ്നമായി ലഭിച്ചത്.