മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിലെ ബി.ജെ.പി – ശിവസേന സഖ്യത്തില്‍ അതൃപ്തി. 26 കൗണ്‍സിലര്‍മാരും 300ഓളം പ്രവർത്തകരും അധ്യക്ഷന്‍ ഉദ്ധവ് താക്കറെക്ക് രാജിക്കത്ത് നൽകി. സീറ്റ് വിഭജനത്തിൽ ശിവസേനയെ അവഗണിച്ചെന്നും സ്ഥാനാര്‍ത്ഥിത്വം അനര്‍ഹര്‍ക്ക് നല്‍കിയില്ലെന്നും ആരോപിച്ചാണ് നീക്കം. കഴിഞ്ഞ മാസവും 200 പ്രവര്‍ത്തകര്‍ രാജിവച്ചിരുന്നു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 150ഉം ശിവസേനക്ക് 124ഉം സീറ്റുകളാണ് അനുവദിച്ചത്. 135 സീറ്റ് നല്‍കണമെന്നായിരുന്നു ശിവസേനയുടെ ആവശ്യം. മുഖ്യമന്ത്രി പദം എന്ന ആവശ്യവും ശിവസേന ഉന്നയിച്ചിരുന്നു. ഇതൊന്നും അംഗീകരിക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ല. […]
TwitterWhatsAppMore കോഴിക്കോട് ബാലുശേരി കരുമലയിൽ കാറപകടത്തിൽ പിഞ്ചു കുഞ്ഞടക്കം 4 പേർ അത്ഭുതകരമായി രക്ഷപ്പെട്ട വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്. ചൊവ്വാഴ്ച രാത്രിയാണ് അപകടം നടന്നത്. കാർ നിയന്ത്രണം വിട്ട് റോഡരികിലെ മതിലിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഈ കാർ അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. അപകടത്തിൽ കൈയ്ക്ക് പരിക്കേറ്റ പൂനൂർ സ്വദേശിയായ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ‘ ഞാനാണ് വാഹനം ഓടിച്ചിരുന്നത്. മുൻപിലെ സീറ്റിൽ ഭാര്യയും ഒരു വയസുള്ള മകനുമുണ്ടായിരുന്നു. പിന്നിൽ […]
കേരളത്തില്‍ ഇന്ന് 43,529 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6410, മലപ്പുറം 5388, കോഴിക്കോട് 4418, തിരുവനന്തപുരം 4284, തൃശൂര്‍ 3994, പാലക്കാട് 3520, കൊല്ലം 3350, കോട്ടയം 2904, ആലപ്പുഴ 2601, കണ്ണൂര്‍ 2346, പത്തനംതിട്ട 1339, ഇടുക്കി 1305, കാസര്‍ഗോഡ് 969, വയനാട് 701 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,46,320 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]