ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ കൊലപാതകവുമായി ബന്ധമില്ലെന്ന് ഡിവൈഎഫ്ഐ. കുടുംബത്തിന്റെ പരാതിയിൽ പറയുന്നവർ ഡിവൈഎഫ്ഐ പ്രവർത്തകർ അല്ലെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞു. യുവാക്കൾ തമ്മിലുള്ള സംഘർഷം ഒഴിവാക്കിയത് പാർട്ടി പ്രവർത്തകരാണ്. നന്ദു ട്രെയിൻ തട്ടി മരിച്ചത് ഞായറാഴ്ച്ച വൈകിട്ടാണ്. മരിച്ചത് ഡിവൈഎഫ്ഐ പ്രവർത്തകർ പിന്തുടരുന്നത്തിന് പിന്നാലെയാണെന്നാണ് ബന്ധുക്കളുടെ പരാതി.
പ്രാദേശിക ഡിവൈഎഫ്‌ഐ നേതാക്കളുടെ ഭീഷണിയും ക്രൂരമര്‍ദ്ദനവുമാണ് നന്ദുവിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. ഡിവൈഎഫ്‌ഐക്കാര്‍ പിന്തുടര്‍ന്നു മര്‍ദ്ദിച്ചപ്പോഴാണ് നന്ദു തീവണ്ടിക്കു മുന്നില്‍ ചാടിയതെന്നും ഇവര്‍ ആരോപിച്ചു.പ്രദേശത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കഞ്ചാവ് ഉപയോഗിക്കുന്നവരാണെന്നും നേരത്തെയും ഇവര്‍ വധഭീഷണി മുഴക്കിയിട്ടുണ്ടെന്നും കുടുംബം പറയുന്നു. ആഗസ്റ്റ് 14 നാണ് നന്ദു തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.