ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചതിനെതിരെ സർക്കാർ ഡോക്ടർമാർ നടത്തുന്ന നിൽപ്പ് സമരം 23 ദിവസം പിന്നിട്ടു. സർക്കാർ തുടരുന്ന അവഗണനക്കെതിരെ കെ.ജി.എം.ഒ.എ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്. ആദ്യഘട്ടത്തിൽ ജനുവരി 4 ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും സംഘടിപ്പിക്കും. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ജനുവരി 18 മുതൽ കൂട്ട അവധി എടുത്ത് പ്രതിഷേധിക്കുമെന്ന് കെ.ജി.എം.ഒ.എ അറിയിച്ചു. സമരത്തിൽ നിന്ന് അത്യാഹിത അടിയന്തര വിഭാഗങ്ങളെയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെയും ഒഴിവാക്കും.
Related News
സമൂഹമാധ്യമങ്ങളിൽ വൈറലായ ആ സൂര്യകാന്തിപ്പാടം ഇവിടെയാണ്
പൂത്ത് ഉലഞ്ഞ് നിൽക്കുന്ന സൂര്യകാന്തി പൂക്കളുടെ കാഴ്ച്ച കാണണോ ? എങ്കിൽ മലപ്പുറത്തേക്ക് പോകാം. മലപ്പുറം വേങ്ങര സൗത്ത് കുറ്റൂരിൽ ഒരു ഏക്കർ പാടശേഖരത്തിൽ സൂര്യകാന്തി പൂത്ത് തളിർത്ത് നിൽക്കുകയാണ്. ചെമ്പൻ ഷെബിറലിയും സഹോദരങ്ങളായ ജാഫർ, സക്കീർ, ജംഷീർ, നൗഫൽ, അയ്യൂബ് എന്നിവരാണ് ഇതിന് പിന്നിൽ. പരീക്ഷണ അടിസ്ഥാനത്തിൽ സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്.കന്നി സംരഭം വിജയം കണ്ടതോടെ വലിയ സന്തോഷത്തിലാണ് ഈ യുവാക്കൾ. ഇന്ന് തോട്ടം കാണാനും ഫോട്ടോ എടുക്കാനും നിരവധി പേരാണ് ഇവിടെ എത്തുന്നത്. […]
പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള വിമാന സർവീസുകൾക്ക് നാളെ തുടക്കം; ടിക്കറ്റ് വില്‍പ്പന തുടങ്ങി
പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള വിമാന സർവീസുകൾക്ക് നാളെ തുടക്കമാകും. വിമാനത്തിന്റെ ടിക്കറ്റ് നിരക്കും സമയക്രമവും തീരുമാനമായിട്ടുണ്ട്. പ്രവാസികളെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള വിമാന സർവീസുകൾക്ക് നാളെ തുടക്കമാകും. വിമാനത്തിന്റെ ടിക്കറ്റ് നിരക്കും സമയക്രമവും തീരുമാനമായിട്ടുണ്ട്. ടിക്കറ്റ് വില്‍പ്പനയും ആരംഭിച്ചു. മടങ്ങിയെത്തുന്ന പ്രവാസികളെ അതാത് ജില്ലകളില്‍ തന്നെ ക്വാറന്റൈന് ചെയ്യുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. തിരിച്ചു പോകുന്ന പ്രവാസികൾക്ക് വിമാനത്താവളത്തിൽ മെഡിക്കൽ പരിശോധന നടത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. തിരിച്ചുപോകുന്നവരെ അനുഗമിക്കാൻ ബന്ധുക്കൾക്ക് അനുമതിയുണ്ടാകില്ല. രോഗലക്ഷണമില്ലാത്തവരെ മാത്രമേ നാട്ടിലേക്ക് […]
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി
സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. മാർക്കറ്റുകളിലും മാളുകളിലും പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ടു ഡോസ് കൊവിഡ് വാക്സിൻ എടുത്തവർക്കായിരിക്കും മാളുകളിൽ പ്രവേശനം. പൊതു ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണവും കുറച്ചു. അൻപത് മുതൽ നൂറ് പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ പൊതു ചടങ്ങുകൾക്ക് മുൻകൂർ അനുമതി വേണം. പരിശോധനയുടെ ചുമതല പൊലീസിനായിരിക്കും. അടുത്ത രണ്ടു ദിവസം രണ്ടര ലക്ഷം കൊവിഡ് പരിശോധനകൾ നടത്താനും തീരുമാനിച്ചു. തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുത്തവരിലായിരിക്കും […]