ഇടുക്കി വലിയതോവാളയിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെ രണ്ട് പേർ വെട്ടേറ്റു മരിച്ചു. ഝാർഖണ്ഡ് സ്വദേശികളായ ജമേഷ്, ശുക്ലാൽ എന്നിവരാണ് മരിച്ചത്. കൊലപാതകം നടത്തിയ സജ്ഞയിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു
Related News
പാലക്കാട് ഐ.ഐ.ടി ഭൂമി ഏറ്റെടുക്കല്‍; സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നല്കിയ പണം സര്‍ക്കാര്‍ പിന്‍വലിച്ചു
പാലക്കാട് ഐ.ഐ.ടിക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് വകയിരുത്തിയ പണം സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണ് സര്‍ക്കാര്‍ പിന്‍വലിച്ചത് പാലക്കാട് ഐ.ഐ.ടിക്കായി ഭൂമി വിട്ടുനല്‍കിയവര്‍ക്ക് വകയിരുത്തിയ പണം സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സര്‍ക്കാര്‍ പിന്‍വലിച്ചു. ഭൂ ഉടമകള്‍ക്ക് വേണ്ടിയുള്ള പ്രത്യേക അക്കൌണ്ടില്‍ നിക്ഷേപിച്ചിരുന്ന 19 കോടിരൂപയാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. പണം അനുവദിച്ചുകിട്ടിയ ഉടമകള്‍ ഇതോടെ വണ്ടിച്ചെക്ക് കൈപറ്റിയ അവസ്ഥയിലാണ്. സര്‍ക്കാറിനെതിരെ നിയമനടപടിക്ക് ഒരുങ്ങുകയാണ് ഭൂ ഉടമകള്‍. 2015ലെ ഉത്തരവ് പ്രകാരം സ്വകാര്യ വ്യക്തികളുടെ 131.54 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഐ.ഐ.ടിക്കായി ഏറ്റെടുത്തത്. 250 പേരുടെ […]
‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’; ഇന്ന് ലോകാരോഗ്യ ദിനം
കൊവിഡ് മഹാമാരിയുടെ പിടിയിൽ നിന്നും ലോകം മോചനം നേടുന്ന വേളയിലാണ് ഇക്കുറി ലോകാരോഗ്യ ദിനം കടന്നുവരുന്നത്. ‘നമ്മുടെ ഭൂമി നമ്മുടെ ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ ലോകാരോഗ്യ ദിനാചരണ സന്ദേശം. ഭൂമിയെയും പ്രകൃതിയെയും സംരക്ഷിച്ചു കൊണ്ട് കൂടുതല്‍ ആരോഗ്യപ്രദമായ ഒരു ലോകം കെട്ടിപെടുക്കുക എന്ന സന്ദേശമാണ് ഈ ലോകാരോഗ്യ ദിനം മുന്നോട്ട് വയ്ക്കുന്നത്. ലോകാരോഗ്യ സംഘടന 1948 ൽ ആദ്യത്തെ ആരോഗ്യ അസംബ്ലിയിൽ ലോകാരോഗ്യ ദിന പ്രചാരണം ആരംഭിക്കുകയും 1950 ൽ ആചരിക്കുകയും ചെയ്തു. സാർവത്രിക ആരോഗ്യ […]
സ്വയം ജാഗ്രത വേണം; വാക്സിനേഷനായി ജനം മുന്നോട്ടുവരണമെന്ന് ചീഫ് സെക്രട്ടറി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാലത്തലത്തിൽ സർക്കാർ കൊണ്ടുവന്ന നിയന്ത്രണങ്ങൾ വിശദീകരിച്ച് ചീഫ് സെക്രട്ടറി. പൊതുപരിപാടികൾ രണ്ട് മണിക്കൂറിൽ ഒതുക്കണമെന്നും പരമാവധി ഓൺലൈൻ ആയി നടത്തണമെന്നും ചീഫ് സെക്രട്ടറി വിശദീകരിച്ചു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ സ്വയം ജാഗ്രത പാലിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഇൻഡോർ പരിപാടികൾക്ക് 75 പേർക്കായിരിക്കും പ്രവേശനം. ഔട്ട് ഡോർ പരിപാടികൾക്ക് 150 പേർക്ക് പ്രവേശനമുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ ട്യൂഷൻ ക്ലാസുകൾ പാടില്ല. മാർക്കറ്റ് സന്ദർശനം ഒഴിവാക്കി ഹോം ഡെലിവറി സംവിധാനങ്ങൾ വർധിപ്പിക്കണമെന്നും ചീഫ് […]