പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അത്തരത്തിലുള്ള ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. ക്രമസമാധാനപ്രശ്നമുണ്ടായാല്‍ നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയത്. മാധ്യമ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ഡി.ജി.പി പ്രസ്താവനയില്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സി.പി.എം നേതൃത്വത്തില്‍ കോഴിക്കോട് നടന്ന ഭരണഘടനാ സംരക്ഷണ സംഗമത്തിന്റെ അനൗൺസ്‌മെന്റ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തതായി ആരോപണമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത സംഗമത്തിനു വേണ്ടി അനൗൺസ്‌മെന്റ് നിർവഹിച്ച വാഹനം, അനുമതിയെടുത്തില്ലെന്ന പേരില്‍ എലത്തൂർ പൊലീസ് ആണ് കസ്റ്റഡിയിലെടുത്തത്. എന്നാൽ മുൻകൂർ അനുമതിയെടുത്താണ് അനൗൺസ്‌മെന്റ് നടത്തിയതെന്ന് സംഘാടകർ അറിയിച്ചു.