വനംവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. ശബരിമലയെ ബിസിനസ് കേന്ദ്രമാക്കാന്‍ വനംവകുപ്പ് ശ്രമിക്കുകയാണ്. ഭക്തര്‍ക്കായുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാതെ വനം വകുപ്പിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നു. ശബരിമല മാസ്റ്റര്‍ പ്ലാനിലുള്ള പദ്ധതികള്‍ക്ക് പോലും എതിര് നില്‍ക്കുകയാണെന്നും എ പത്മകുമാര്‍ ആരോപിച്ചു.
Related News
ശബരിമല സ്ട്രോംഗ് റൂം ഇന്ന് തുറന്ന് പരിശോധിച്ചേക്കും
ശബരിമല സ്ട്രോംഗ് റൂം ഇന്ന് തുറന്ന് പരിശോധിച്ചേക്കും. 2017 മുതൽ വഴിപാടായി ലഭിച്ച സ്വർണ്ണം, വെള്ളി എന്നിവ സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലാത്ത സാഹചര്യത്തിലാണ് പരിശോധന. ഹൈക്കോടതി ഓഡിറ്റ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കും ഇന്ന് പരിശോധന നടത്തുക. 40 കിലോ സ്വർണ്ണം, നൂറിലേറെ കിലോ വെള്ളി എന്നിവ സ്ട്രോഗ് റൂമിലേക്ക് മാറ്റിയതിന്റെ വിവരങ്ങൾ ഇല്ലന്നൊണ് ഓഡിറ്റിംഗിൽ കണ്ടെത്തിയത് ഇവ സ്ട്രോംഗ് റൂമിൽ എത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. 2017 ന് ശേഷമുള്ള മൂന്ന് വർഷത്തെ വഴിപാടായി ലഭിച്ച സ്വർണ്ണവും വെള്ളിയുമാണ് […]
സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു
സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് യാത്രക്കാരൻ കല്ലെറിഞ്ഞ് തകർത്തു. പാലക്കാട് കൂട്ടുപാതയിൽ വച്ചാണ് സംഭവം. തമിഴ്നാട് സ്വദേശി വിജയകുമാറാണ് വയനാട്-പഴനി റൂട്ടിലോടുന്ന സ്വിഫ്റ്റ് ബസ്സിന്റെ ചില്ല് കല്ലെറിഞ്ഞ് തകർത്തത്. ബസ്സിനകത്ത് വെച്ച് ബഹളമുണ്ടാക്കിയ ഇയാൾ പുറത്തിറങ്ങിയ ശേഷം ബസിന് നേരെ കല്ലെറിയുകയായിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കിളികൊല്ലൂർ കള്ളക്കേസ്; സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നൽകി
കിളികൊല്ലൂർ കള്ളക്കേസുമായി ബന്ധപ്പെട്ട് സൈനികന്റെ കുടുംബം കേന്ദ്ര പ്രതിരോധമന്ത്രിക്ക് പരാതി നൽകി. സൈനികൻ വിഷ്ണുവിന്റെ അമ്മ സലില കുമാരിയാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് പരാതി നൽകിയത്. തപാൽ വഴിയും, ഇ മെയിൽ വഴിയും പരാതി അയച്ചു. സൈനികനെയും സഹോദരനെയും മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് കത്ത്. കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പൊലീസ് മർദിക്കുകയും കള്ളക്കേസ് എടുക്കുകയും ചെയ്ത സംഭവത്തിൽ കൊല്ലം ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനെതിരെയും പരാതി ഉയർന്നിരുന്നു. പൂർവ്വ സൈനിക സേവാ പരിഷത്താണ് […]