പാലക്കാട്: പ്രതിയിൽ നിന്ന് വിലപിടിപ്പുള്ള പേന പൊലീസ് കൈക്കലാക്കിയെന്ന് ആക്ഷേപം. തൃത്താല സിഐക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്കി. തൃത്താല എസ് എച്ച് ഒ വിജയകുമാരനെതിരെയാണ് വകുപ്പ് തല നടപടിക്ക് ശുപാർശ നല്‍കിയത്. നടപടി ആവശ്യപ്പെട്ട് നോർത്ത് സോൺ ഐ.ജിക്ക് എസ് പി കത്ത് നൽകിയിട്ടുണ്ട്. കഴിഞ്ഞ ജൂണിൽ കാപ്പാ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയിൽ നിന്ന് എസ് എച്ച് ഒ 60,000 രൂപയുടെ പേന കൈക്കലാക്കിയെന്നാണ് പരാതി. കസ്റ്റഡിയിൽ എടുത്തപ്പോൾ അന്വേഷണത്തിൻ്റെ ഭാഗമായി വാങ്ങിയ പേന ജി ഡിയിൽ എൻട്രി ചെയ്യുകയോ തിരിച്ചുനൽകുകയോ ചെയ്തില്ല. വിഷയത്തിൽ പ്രതിയായ ഫൈസൽ നൽകിയ പരാതിയിലാണ് നടപടി
Related News
കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു
ചെയര്മാന് സ്ഥാനത്തെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ ഉണ്ടായ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെടുന്നു. സി.എഫ് തോമസ് എം.എല്‍.എയെ ചെയര്‍മാനാക്കാനുളള നീക്കത്തെ ജോസ് കെ മാണി വിഭാഗം അംഗീകരിച്ചേക്കില്ല. മാണിയുടെ നാല്പത്തിയൊന്നിന് ശേഷം സംസ്ഥാന സമിതി വിളിച്ച് ഭൂരിപക്ഷം തെളിയിക്കാനാണ് ഇവരുടെ ശ്രമം. എന്നാല്‍ മാണി വിഭാഗക്കാരായ നേതാക്കളെ ഒപ്പം കൂട്ടാനുളള ശ്രമത്തിലാണ് ജോസഫ് വിഭാഗം. ചെയര്മാന് സ്ഥാനത്തേക്ക് സി. എഫ് തോമസിനെ കൊണ്ട് വരുന്നതിനോട് പി.ജെ ജോസഫിന് താല്പര്യമുണ്ട്. അങ്ങനെ വന്നാല്‍ പാര്‍ലിമെന്ററി പാര്‍ട്ടി സ്ഥാനവും ഡപ്യൂട്ടി […]
കൂട്ടിക്കൽ പഞ്ചായത്ത് ഓഫിസിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു
കോട്ടയം കൂട്ടിക്കൽ പഞ്ചായത്ത് ഓഫിസിൽ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൂട്ടിക്കൽ സ്വദേശി റോസമ്മ സമൂവലാണ് ആത്മഹത്യക്ക് ശ്രമിച്ചത്. പാറമട പ്രവർത്തിക്കുന്നതിനാൽ സുരക്ഷിതമായി ജീവിക്കാനവുന്നില്ലെന്ന് യുവതി ആരോപിച്ചു. പരാതി നൽകിയിട്ടും പഞ്ചായത്ത് ഇടപെട്ടില്ലെന്നും ആരോപണം. ഇതിന് പിന്നാലെയാണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയത്.
ഒമിക്രോൺ കേസുകളിൽ വർധന; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം
സംസ്ഥാനത്തെ ഒമിക്രോൺ, കൊവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ അധ്യക്ഷതയിൽ ഇന്ന് അവലോകന യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ടോയെന്ന് ഈ യോഗം ചർച്ച ചെയ്യും. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ ഡിസംബർ 31 മുതൽ ജനുവരി രണ്ട് വരെ സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണം പിൻവലിച്ചിരുന്നു.എന്നാൽ സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കാനാണ് സാധ്യത. സംസ്ഥാനത്ത് ഇന്നലെ 29 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് […]