കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ കേരള സർക്കാർ പ്രഖ്യാപിച്ച ഡൽഹി സമരം നാളെ. പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ രാജ്യതലസ്ഥാനത്തെത്തി. മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും. ജന്തർമന്തറിൽ നടക്കുന്ന പ്രതിഷേധത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, എന്നിവരും ഡിഎംകെ, സമാജ്വാദി, ആർജെഡി പാർട്ടികളുടെ പ്രതിനിധികളും പങ്കെടുക്കും. യുഡിഎഫ് വിട്ടു നിൽക്കുന്നതിനാൽ കോൺഗ്രസിന്റെ ദേശീയ നേതാക്കൾ സമരത്തിൽ പങ്കെടുക്കില്ല.
Related News
തദ്ദേശ വാര്ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് ഇന്ന്
സംസ്ഥാനത്തെ 44 തദ്ദേശ വാര്ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് ഇന്ന് നടക്കും. കാസര്കോട് ഒഴികെയുള്ള ജില്ലകളില് നടന്ന ഉപതെരഞ്ഞെടുപ്പില് 78 ശതമാനം പോളിങ് രേഖപ്പെടുത്തി. 33 ഗ്രമാപഞ്ചായത്ത് വാര്ഡുകളിലേക്കും രണ്ട് ബ്ലോക്ക് പഞ്ചായത്തിലേക്കും നാല് ബ്ലോക്ക് പഞ്ചായത്ത് വാര്ഡുകളിലേക്കും അഞ്ച് നഗരസഭാ വാർഡുകളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില് 130 പേരാണ് മത്സരിച്ചത്. ആറ് തദ്ദേശ സ്ഥാപനങ്ങളിലെ ഭരണത്തെ ഉപതെരഞ്ഞെടുപ്പ് ഫലം സ്വാധീനിക്കും. എല്.ഡി.എഫും യു.ഡി.എഫും തുല്യശാക്തിയായി നില്ക്കുന്നതോ ഒരു സീറ്റിന്റെ മുന്തൂക്കമുള്ളതോ ആയ സ്ഥലങ്ങളില് ഫലം ഭരണത്തെ നിര്ണയിക്കുന്ന […]
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു; 2016 ൽ റിപ്പോർട്ട് ചെയ്തത് 283 കേസുകൾ; ഈ വർഷം ഇതിനോടകം ലഭിച്ചത് 960 പരാതികൾ
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു. 2016 മുതൽ 2023 വരെയുള്ള കണ്ക്ക് അനുസരിച്ച് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലോൺ ആപ്പ്, ഓൺലൈൻ ജോബ്, ബാങ്ക് അക്കൗണ്ട് കയ്വശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ് ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കും കൂടുതലാണ്. ( kerala cyber crime witness steep increase ) സംസ്ഥാനത്ത് ദിനം പ്രതി സൈബർ കുറ്റ കൃത്യങ്ങൾ വർദ്ധിക്കുകയാണ്. […]
കേരളത്തിന്റെ ടൂറിസം മേഖല ഉണര്വിലേക്ക്; വയനാട്ടിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
കൊവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക് ശേഷം കേരളത്തിലെ ടൂറിസം മേഖല ഉണരുന്നു. വയനാട് ജില്ലയില് മാത്രം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 44,052 പേര് എത്തിയതായാണ് കണക്ക്. 26 ലക്ഷത്തോളം വരുമാനമുണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ കോവിഡ് അതിജീവനം ടൂറിസത്തിലൂടെയായിരിക്കും എന്നതിന്റെ മികച്ച ഉദാഹരണമാണിതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. സുരക്ഷിത കേരളം സുരക്ഷിത ടൂറിസം എന്ന ലക്ഷ്യത്തോടെ വാക്സിനേഷന് നല്കിയും സഞ്ചാരികളെ ബയോബബിള്സ് എന്ന നിലയില് പരിഗണിച്ചുമാണ് ടൂറിസം കേന്ദ്രങ്ങള് തുറന്നത്. വയനാട് ജില്ലയിലെ വൈത്തിരിയാണ് കേരളത്തിലെ […]