ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ആംആദ്മി പാര്‍ട്ട് 50 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുകയാണ്. ബിജെപി 20 സീറ്റിലും കോണ്‍ഗ്രസ് ഒരുസീറ്റില്‍ ലീഡ് ചെയ്തിരുന്നെങ്കിലും പുതിയ ഫല സൂചന അനുസരിച്ച് പിന്നില്‍ പോയി
ഭരണ തുടര്‍ച്ച ഉണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ആംആദ്മി പാര്‍ട്ടി. എക്സിറ്റ് പോള്‍ ഫലങ്ങളും ആംആദ്മി പാര്‍ട്ടിക്ക് അനുകൂലമായിരുന്നു. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് പകരം ജനം അറുപത് സീറ്റ് നല്‍കുമെന്ന് ആംആദ്മി പാര്‍ട്ടി നേതാക്കള്‍ പറയുന്നു.
എന്നാല്‍ 45 സീറ്റ് ഉറപ്പാണെന്ന് ബിജെപിയും ആവര്‍ത്തിക്കുന്നുണ്ട്. തിരിച്ചുവരവുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ പ്രതികരിച്ചു. വലിയ വിജയ പ്രതീക്ഷയില്ലെങ്കിലും രണ്ട് സീറ്റ് നേടാനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.