India Kerala

മുനമ്പം മനുഷ്യക്കടത്ത്; ദയാ മാതാ ബോട്ട് കണ്ടത്താനാവില്ലെന്ന നിഗമനത്തിൽ പൊലീസ്

മുനമ്പത്ത് നിന്നും അനധികൃത കുടിയേറ്റക്കാർ കടന്നതായി സംശയിക്കുന്ന ദയാ മാതാ ബോട്ട് കണ്ടത്താനാവില്ലെന്ന നിഗമനത്തിൽ പൊലീസ് . ബോട്ടിൽ ജി.പി.ആര്‍.എസ് സംവിധാനം ഘടിപ്പിക്കാത്തതിനാൽ കോസ്റ്റ്ഗാര്‍ഡിനും കണ്ടെത്താനായിട്ടില്ല. മുനമ്പത്ത് നിന്നും ഈ ബോട്ടിൽ എഴുപത് പേർ പോയതായതാണ് പൊലീസ് കരുതുന്നത്.

മുനമ്പത്ത് നിന്നും ന്യൂസിലാന്റിലേക്ക് പുറപ്പെട്ടുവെന്ന് സംശയിക്കുന്ന ദയാ മാതാ ‘ ബോട്ട് കണ്ടെത്തൽ പ്രയാസകരമാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജി.പി.ആര്‍.എസ് സംവിധാനമില്ലാത്തതിനാൽ കടലിലുള്ള ഓരോ ബോട്ടും പരിശോധന നടത്തിയാൽ മാത്രമേ ഈ ബോട്ട് കണ്ടെത്താനാവൂ. ബോട്ട് പുറംകടലിലെത്തിയാൽ കോസ്റ്റ് ഗാർഡിന് പരിം ശാധന നടത്താനും കഴിയില്ല. നേവിക്ക് മാത്രമേ പിന്നീട് ഈ ബോട്ട് കണ്ടെത്താനാവൂ. മുനമ്പത്ത് നിന്നും ഈ ബോട്ട് ഒരു കോടി 2 ലക്ഷം രൂപക്ക് വാങ്ങിയ ഒരു ഉടമയായ ശ്രീകാന്തിനെ സംബന്ധിച്ചും ഇതുവരെ പൊലീസിന് വിവരം ലഭിച്ചിട്ടില്ല. മുനമ്പം മാല്യങ്കര ഹാർബറിൽ നിന്നും ബോട്ടിൽ അഭയാർത്ഥികൾ പോയതായി വിവരം ലഭിച്ചിട്ടും കോസ്റ്റ് ഗാർഡ് കാര്യക്ഷമമായി അന്വേഷണം നടത്തിയില്ലെന്നും ആക്ഷേപമുണ്ട്. മുനമ്പ ഹാർബറിലെ സീന എന്ന പേരിലുള്ള പമ്പിൽ നിന്നും ഈ ബോട്ടിൽ കണക്കിൽ കൂടുതൽ ഇന്ധനം അടിച്ചതായും ഭക്ഷണ വസ്തുക്കൾ ശേഖരിച്ചതായും പൊലീസ് കണ്ടെത്തിയിരുന്നു. 70 പേർ ഈ ബോട്ടിൽ പുറപ്പെട്ടന്നാണ് പൊലീസിന്റെ നിഗമനം.