സംസ്ഥാനത്ത് കൊവിഡ് ബാധ സെപ്തംബർ- ഒക്ടോബർ മാസത്തിൽ അയ്യായിരം കടക്കുമെന്ന് ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ്. ആളുകൾക്കിടയിൽ ജാഗ്രത കുറവ് ഉണ്ടെന്നും അതാണ് കൊവിഡ് കേസുകളുടെ എണ്ണം ഉയരാൻ കാരണമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു.
കൊവിഡ് ജാഗ്രത ജനങ്ങൾക്കിടയിൽ കുറവാണെന്ന് ഡോ.എബ്രഹാം വർഗീസ് പറയുന്നു. ഓണക്കാലത്ത് ജാഗ്രത മോശമായിരുന്നു. ഇത് വൈറസ് ബാധയുടെ എണ്ണം വർധിക്കാൻ കാരണമായി. ആളുകൾ സാമൂഹിക അകലം പാലിക്കുന്നില്ലെന്നും മാസ്‌ക് വയ്ക്കാത്തവർക്കും, അകലം പാലിക്കാത്തവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ആൾക്കൂട്ടം ഒഴിവാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇളവുകൾ ലഭിച്ചാലും ജനങ്ങൾ ജാഗ്രത കൈവിടരുതെന്നും അദ്ദേഹം പറഞ്ഞു.