India Kerala

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.ഐയുടെ ജാമ്യം റദ്ദാക്കണമെന്ന ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ കസ്റ്റഡി മരണ കേസിൽ ഒന്നാം പ്രതി എസ്.ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ആഗസ്റ്റ് 13ന് സാബുവിന് ഹൈക്കോടതി ജാമ്യം നൽകിയിരുന്നു. സാബു ജാമ്യത്തിൽ നിൽക്കുന്നത് അന്വേഷണത്തെ ബാധിക്കും. അതിനാൽ ജാമ്യം റദ്ദാക്കണം എന്നാണ് സർക്കാരിന്റെ ആവശ്യം. ജാമ്യം തുടർന്നാൽ പ്രതിക്ക് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കഴിയും. കൂടാതെ കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ കുടുംബത്തിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്നും ഹരജിയിൽ സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.