സ്ഥിരം ഡ്രൈവർമാർക്ക് ശമ്പളം നൽകിയിട്ടും എംപാനൽ ഡ്രൈവർമാർക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയില്‍ പ്രതിസന്ധി. എംപാനല്‍ ഡ്രൈവര്‍മാര്‍ പലരും ഡ്യൂട്ടിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ദീര്‍ഘദൂര സർവീസുകളടക്കം മുടങ്ങുന്ന സാഹചര്യമാണുള്ളത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഇന്നലെ ഏഴ് സർവീസുകൾ മുടങ്ങി.
