Kerala

അശ്ലീല വീഡിയോ നിർമിക്കാൻ പ്രേരിപ്പിച്ച കേസ് ; ക്രൈം മാഗസിനിലെ മറ്റൊരു ജീവനക്കാരനായി പൊലീസ് തെരച്ചിൽ നടത്തുന്നു

അശ്ലീല വീഡിയോ നിർമിക്കാൻ സഹപ്രവർത്തകയെ നിർബന്ധിച്ചുവെന്ന കേസിൽ ക്രൈം മാഗസിനിൽ ജോലി ചെയ്ത മറ്റൊരാൾക്കായി പൊലീസ് തെരച്ചിൽ നടത്തുന്നു. ഇയാൾ എവിടെയാണെന്ന് പൊലീസിന് കണ്ടെത്താനായിട്ടില്ല.

പരാതിക്കാരിയായ മുൻ ജീവനക്കാരി നൽകിയ മൊഴിയിൽ ക്രൈം മാഗസിൻ എഡിറ്റർ നന്ദകുമാറിനെ കൂടാതെ സഹ പ്രവർത്തകനും പങ്കുണ്ടെന്ന് പറഞ്ഞിരുന്നു. അതിനാലാണ് ഇയാൾക്കായി അന്വേഷണം നടത്തുന്നത്. വനിത മന്ത്രിയുടെ രൂപ സാദൃശ്യമുള്ളതിനാൽ തന്നോട് മന്ത്രിയുടേതെന്ന പേരിൽ അശ്ലീല വീഡിയോ ഉണ്ടാക്കാൻ നിർബന്ധിച്ചെന്നാണ് പരാതി.

കാക്കാനാട് സ്വദേശിയായ മുൻ ജീവനക്കാരിയാണ് പരാതി നൽകിയത്. സംഭവത്തിൽ ഇന്നലെയാണ് ക്രൈം നന്ദകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതേ സമയം കേസിൽ ജാമ്യം തേടി കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ തീരുമാനം.