വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രകാശന് തമ്പിയുടെ ചോദ്യം ചെയ്യല് പൂര്ത്തിയായി. മൊഴി പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ബാലഭാസ്കറിന്റെ അപകട മരണത്തില് ദുരൂഹതകളുണ്ടന്ന ആരോപണത്തെ തുടര്ന്നാണ് മാനേജരായിരുന്ന പ്രകാശന് തമ്പിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. നിലിവില് സ്വര്ണക്കടത്ത് കേസില്പ്പെട്ട് കാക്കനാട് ജയിലിലാണ് പ്രകാശന് തമ്പി. ഡി.വൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജയിലിലെത്തി ചോദ്യം ചെയ്തത്.
Related News
കയര് മേഖലയിലെ പ്രതിസന്ധിക്ക് കാരണം മന്ത്രി പി.രാജീവ്; കടുത്ത വിമര്ശനവുമായി സിപിഐ
കയര് മേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്തതില് മന്ത്രി പി രാജീവിനെതിരെ വിമര്ശനവുമായി സിപിഐ. കയര് വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയോട് വിയോജിപ്പാണെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി. ജെ ആഞ്ചലോസ് ട്വന്റിഫോറിനോട് പറഞ്ഞു. കയര് വ്യവസായ മേഖലയില് മുന്പെങ്ങുമില്ലാത്ത പ്രതിസന്ധിയെന്നാണ് സിപിഐ ഉയര്ത്തുന്ന വിമര്ശനം. മന്ത്രിയുടെ നിലപാടും നയങ്ങളും കയര് മേഖലയുടെ പുരോഗതിക്ക് യോജിക്കുന്നതല്ലെന്ന് സിപിഐ ചൂണ്ടിക്കാട്ടി. കയര് മേഖലയിലെ പ്രശ്നങ്ങള് പരിഹരിക്കാന് സര്ക്കാര് ഇടപെടണമെന്നാവശ്യപ്പെട്ട് എഐടിയുസി സെക്രട്ടറിയേറ്റ് നടയില് സമരം നടത്തി വരുമ്പോഴാണ് സിപിഐയുടെ മന്ത്രിക്കെതിരെയുള്ള […]
ചെറുവത്തൂരിലെ ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടി
കാസർകോട് ചെറുവത്തൂരിലെ ബിവറേജസ് ഔട്ട്ലെറ്റ് പൂട്ടിയതിൽ പ്രതിഷേധിച്ചതിന് പിന്നാലെ സിപിഐഎം നേതൃത്വത്തിനെതിരെ ബാനർ യുദ്ധവുമായി പ്രവർത്തകർ. നേതാക്കളെ വെല്ലുവിളിച്ച് ഇരുപതോളം ബാനറുകളാണ് സ്ഥാപിച്ചത്. ചെറുവത്തൂരിലെ സ്വകാര്യ ബാറിനുവേണ്ടി നേതാക്കൾ ഇടപെട്ടുവെന്നാണ് ആക്ഷേപം സിപിഐഎം ശക്തി കേന്ദ്രമാണ് ചെറുവത്തൂർ. എല്ലാ പ്രദേശങ്ങളും പാർട്ടി സ്വാധീനമുള്ള മേഖല. ചെറുവത്തൂർ ടൗണിൽ ഒരു ദിവസം മാത്രം പ്രവർത്തിച്ച് പൂട്ടേണ്ടിവന്ന മദ്യശാലയുടെ പേരിലാണ് നേതൃത്വത്തിനെതിരെയുള്ള പരസ്യ പ്രതിഷേധം. ഓരോ പ്രദേശത്തിന്റെയും പേരിൽ ബാനറുകൾ ഉയർന്നു. നേതാക്കളെ തിരുത്തുമെന്നാണ് പരസ്യ വെല്ലുവിളി.സ്വകാര്യ ബാറിനുവേണ്ടി പണം […]
പിഎസ്സി റാങ്ക് ജേതാക്കള്ക്ക് പിന്തുണ; യൂത്ത് കോണ്ഗ്രസ് സമരപന്തലിലെത്തി ധര്മ്മജന്
പിഎസ്സി റാങ്ക് ജേതാക്കള്ക്ക് പിന്തുണയുമായി യൂത്ത് കോണ്ഗ്രസിന്റെ സമരപന്തല് സന്ദര്ശിച്ച് നടന് ധര്മ്മജന്. യൂത്ത് കോണ്ഗ്രസ് നേതാക്കളായ ഷാഫി പറമ്പില്, ശബരിനാഥന് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉദ്യോഗാര്ത്ഥികള്ക്കും നേതാക്കളുടെ നിരാഹാര സമരത്തിനും പിന്തുണ അര്പ്പിക്കാന് എത്തിയതാണ് ധര്മജന് പറഞ്ഞു. ഉദ്യോഗാര്ത്ഥികളുടെ വേദന കാണാനുള്ള മനസാക്ഷി ഇവിടുത്തെ ഭരണാധികാരികള്ക്കില്ലെന്ന് ധര്മജന് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സംവിധായകന് അരുണ് ഗോപിയും യൂത്ത് കോണ്ഗ്രസ് നേതാക്കളുടെ സമരപ്പന്തലില് എത്തിയിരുന്നു. അതേസമയം പി.എസ്.സി ഉദ്യോഗാർഥികളുടെ സമരം ഒത്തുതീർപ്പാക്കാൻ ഉദ്യോഗസ്ഥതല ചർച്ച വൈകിട്ട് 4.30ന് […]