India Kerala

യുഎപിഎ പിന്‍വലിക്കുന്നതില്‍ ഇടപെടില്ലെന്ന് സി.പി.എം

കോഴിക്കോട് യുവാക്കളെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സംഭവത്തില്‍ ഇടപെടില്ലെന്ന് സിപിഎം. യു.എ.പി.എ പിന്‍വലിക്കുന്ന കാര്യം സമിതി തീരുമാനിക്കട്ടെയെന്ന് സിപിഎം. ഇവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന സമിതിയെ അറിയിച്ചു. നടപടിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകില്ലെന്നും സിപിഎം.

അലന്‍റേയും ത്വാഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 14ന് പരിഗണിക്കും. ജാമ്യഹരജിയില്‍ ഹൈക്കോടതി സര്‍ക്കാര്‍ നോട്ടീസ് അയച്ചു.