പൊലീസിലെ ക്രമക്കേടുകളെക്കുറിച്ചുള്ള സി.എ.ജി റിപ്പോര്ട്ടിലെ കണ്ടെത്തലുകള് യുഡിഎഫ് കാലത്തേതെന്ന് സി.പി.എം. ഇതില് ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയത് ഒഴികെയുള്ള കാര്യങ്ങള് യു.ഡി.എഫ് കാലത്താണ് നടന്നത്. ഇപ്പോഴത്തെ വിവാദങ്ങള് രാഷ്ട്രീയ പ്രേരിതമെന്നും സിപിഎം ആരോപിച്ചു. ആരോപണങ്ങള്ക്ക് മുഖ്യമന്ത്രി തന്നെ മറുപടി നല്കാനും സംസ്ഥാന സെക്രട്ടറിയേറ്റില് ധാരണയായി.
Related News
കണ്ണൂരിൽ വീട് കത്തി നശിച്ചു; അജ്ഞാതർ തീയിട്ടെന്ന് വീട്ടുടമ
കണ്ണൂർ പാറക്കണ്ടിയിൽ വീട് കത്തി നശിച്ചു. തനിച്ചു താമസിക്കുന്ന സ്ത്രീയുടെ വീടാണ് കത്തി നശിച്ചത്. അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചതെന്ന് വീട്ടുടമ ശ്യാമള പറഞ്ഞു. ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാൽ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടുവെന്ന് ശ്യാമള പ്രതികരിച്ചു. ശുചീകരണ തൊഴിലാളിയാണ് വീടിൻ്റെ ഉടമ ശ്യാമള.
ഡല്ഹിയില് തീപ്പിടുത്തം; ഒരാള് മരിച്ചു
ഡൽഹിയിൽ പേപ്പർ പ്രിന്റിങ് പ്രസില് ഉണ്ടായ തീപിടുത്തത്തിൽ ഒരാള് മരിച്ചു. പത്പര്ഗഞ്ചിലെ ഇന്ഡസ്ട്രിയല് ഏരിയയിലാണ് സംഭവം. ഫയര്ഫോഴ്സെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. രാത്രി രണ്ട് മണിയോടെയാണ് പത്പര്ഗഞ്ചിലെ വ്യാവസായിക മേഖലയില് തീപ്പിടുത്തമുണ്ടായത്. തീയണക്കാന് 32ഓളം അഗ്നിശമന സേനാംഗങ്ങള് സ്ഥലത്തുണ്ടെന്നും മേഖല നിയന്ത്രണ വിധേയമാണെന്നും അധികൃതര് അറിയിച്ചു. വടക്ക് പടിഞ്ഞാറ് ഡല്ഹിയില് മൂന്ന് വിദ്യാര്ഥികളടക്കം ഒമ്പതുപേരുടെ മരണത്തിന് ഇടയായ തീപ്പിടുത്തത്തിന് ശേഷം ആഴ്ച്ചകള്ക്കുള്ളിലാണ് ഈ തീപ്പിടുത്തമുണ്ടായത്. ഡല്ഹിയില് തന്നെ ബാഗും പേപ്പറും നിര്മിക്കുന്ന അനധികൃത ഫാക്ടറിയില് കഴിഞ്ഞ […]
സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തി
സംസ്ഥാനത്ത് 557 പേരെ കൂടി ഗുണ്ടാ പട്ടികയിൽ ഉൾപ്പെടുത്തി. ഏറ്റവും കൂടുതൽ ഗുണ്ടകളുള്ളത് പത്തനംതിട്ട ജില്ലയിലും തിരുവനന്തപുരം ജില്ലയിലുമാണ്. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയാകുന്നവരെയാണ് ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര വലകുപ്പിന്റെ ഗുണ്ടാ വിരുദ്ധ പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇതോടെ ഗുണ്ടാ പട്ടികയിൽ 2750 പേരാണുള്ളത്. അടുത്തകാലത്തായി സംസ്ഥാനത്ത് ഗുണ്ടാ ആക്രമണം രൂക്ഷമായിരുന്നു. ഇതിനെ തുടർന്നാണ് മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ഗുണ്ടാലിസ്റ്റ് തയ്യാറാക്കുന്നതിന് സംസ്ഥാന ഇന്റലിജൻസിന് നിർദേശം നൽകിയത്. നിർദേശത്തെ തുടർന്ന് ഗുണ്ടാലിസ്റ്റ് പൊലീസ് തയ്യാറാക്കുകയും 2300 […]