പൊലീസ് നയങ്ങളെയെല്ലാം പിന്തുണക്കേണ്ട ബാധ്യത സിപിഐക്കില്ലെന്ന് കാനം രാജേന്ദ്രന്. ഉന്മൂലന സിദ്ധാന്തമാണ് പൊലീസ് നടപ്പാക്കുന്നത്. പൊലീസ് നിരത്തുന്ന തെളിവുകള്‍ അന്തിമമല്ല. മോദിയുടെ ഭരണം പോലെയാകരുത് കേരളത്തിലെ ഭരണമെന്നും കാനം രാജേന്ദ്രന് കൊച്ചിയില്‍ പറഞ്ഞു. ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത് സി.പി.ഐയെ അല്ലെന്നും മുന്നണിയില്‍ തര്‍ക്കങ്ങളില്ലെന്നും കാനം വ്യക്തമാക്കി.
Related News
തൃശ്ശൂരിൽ സ്ത്രീയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ പഴുവിൽ വെസ്റ്റ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം സ്ത്രീയെ ഭർതൃ ഗൃഹത്തിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. മൂത്തേരി ദീപുവിന്റെ ഭാര്യ സ്മിതയാണ് മരിച്ചത്. ഇവർക്ക് നാല്പത്തിയഞ്ച് വയസായിരുന്നു. മൃതദേഹം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. കോഴിക്കോട് സ്വദേശിനിയാണ് മരിച്ച സ്മിത. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിയ ശേഷമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ എന്ന് പൊലീസ് വ്യക്തമാക്കി. മരിച്ച സ്മിത ഡിപ്രഷന് മരുന്ന് കഴിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ മൊഴി. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും
നിയമസഭയുടെ ബജറ്റ് സമ്മേളനം ഇന്ന് പുനരാരംഭിക്കും.ഗവര്‍ണ്ണറെ തിരിച്ച് വിളിക്കണമെന്ന പ്രമേയം അടക്കമുള്ള കാര്യങ്ങള്‍ ഇന്ന് സഭയില്‍ വന്നേക്കും. കൊറോണ വൈറസ് സംബന്ധിച്ച് ചട്ടം 300 പ്രകാരമുള്ള പ്രത്യേക പ്രസ്താവനയും ആരോഗ്യമന്ത്രി ഇന്ന് സഭയില്‍ നടത്തും ഫെബ്രുവരി 12 വരെ 10 ദിവസം നീണ്ട് നില്ക്കുന്ന സഭ സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത.പ്രമേയത്തിനുള്ള അനുമതി കാര്യോപദേശ സമിതി തള്ളിയെങ്കിലും ഇന്ന് സഭ സമ്മേളനം ആരംഭിക്കുന്പോള്‍ പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന വിഷയം ഇത് തന്നെയായിരിക്കും.കാര്യോപദേശ സമിതി പരിഗണിക്കാന്‍ വിസമ്മതിച്ച പ്രമേയം വീണ്ടും […]
സിപിഐഎമ്മിന് തുടര്‍ഭരണം ഉറപ്പാക്കാന്‍ ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തുന്നു: രമേശ് ചെന്നിത്തല
സിപിഐഎമ്മിന് തുടര്‍ഭരണം ഉറപ്പാക്കാന്‍ ബിജെപി എല്ലാവിധ ശ്രമങ്ങളും നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥികളെ പരിശോധിച്ചാല്‍ ഈ കൂട്ടുകെട്ട് വ്യക്തമാകും. ബിജെപിയും സിപിഐഎമ്മും തമ്മില്‍ തെരഞ്ഞെടുപ്പില്‍ ഡീല്‍ ഉണ്ടാക്കിയെന്ന ബാലശങ്കറിന്റെ പ്രസ്താവന അതീവ ഗൗരവമുള്ളതാണ്. കോണ്‍ഗ്രസ് ഉന്നയിച്ച കാര്യങ്ങളാണ് ബാലശങ്കര്‍ ശരിവച്ചിരിക്കുന്നത്. സീറ്റ് കിട്ടാത്ത ഒരാള്‍ തനിക്കുണ്ടായ നിരാശയില്‍ നിന്ന് പറയുന്ന ഒരു കാര്യമായി ഇതിനെ നിസാരവത്കരിക്കാന്‍ കഴിയുന്നതല്ല. ഈ അവിശുദ്ധമായ കൂട്ടുകെട്ട് മൂടിവയ്ക്കുന്നതിനായാണ് കേരള മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും […]