Kerala

ഹൈറേഞ്ച് മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷം; നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു

ഇടുക്കിയിലെ അതിര്‍ത്തി, തോട്ടം മേഖലകളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. ഉടുമ്പന്‍ചോല, നെടുങ്കണ്ടം, കരുണാപുരം, പാമ്പാടുംപാറ എന്നീ നാല് ഗ്രാമ പഞ്ചായത്തുകളിലായി ഏപ്രില്‍ മാസം റിപ്പോര്‍ട്ട് ചെയ്തത് 1600ലധികം കോവിഡ് കേസുകളാണ്.

10 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടു. പാമ്പാടുംപാറയില്‍ മൂന്ന് പേരും കരുണാപുരത്ത് രണ്ട് പേരും നെടുങ്കണ്ടത്ത് അഞ്ച് പേരുമാണ് മരിച്ചത്. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് പൂര്‍ണ്ണമായും കണ്ടെയ്ന്‍മെന്‍റ് സോണിലാണ്. സംസ്ഥാനത്ത് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ക്കൊപ്പം ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് അതിര്‍ത്തി മേഖലയില്‍ നടത്തുന്നത്.

പാമ്പാടുംപാറ ഗ്രാമ പഞ്ചായത്തില്‍ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 45 ശതമാനത്തില്‍ എത്തി. 445 കോവിഡ് കേസുകളാണ് കഴിഞ്ഞ മാസം ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. കരുണാപുരം ഉടുമ്പന്‍ചോല നെടുങ്കണ്ടത്ത് 657 കേസുകളുമാണ് ഉണ്ടായത്. നാല് പഞ്ചായത്തുകളിലായി നിലവില്‍ 948 പേര്‍ കോവിഡ് ചികിത്സയിലുണ്ട്.