വിദേശത്ത് നിന്നെത്തി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു
സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു, തിരുവല്ല സ്വദേശി ജോഷിയാണ് മരിച്ചത്, കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 65 വയസ്സായിരുന്നു. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 മരണം എട്ടായി.
അബൂദാബിയില്‍ നിന്നാണ് ജോഷി നാട്ടിലെത്തിയത്. ഈ മാസം 11 നാണ് ജോഷി നാട്ടിലെത്തിയത്. ആദ്യം പത്തനംതിട്ട ജില്ലാ ആശുപത്രിയിലാണ് ഇദ്ദേഹം ചികിത്സ തേടിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് 27 നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചത്. കടുത്ത പ്രമേഹ രോഗ ബാധിതനായിരുന്നു ഇദ്ദേഹം. അതുകൊണ്ടുതന്നെ ആരോഗ്യാവസ്ഥയും വളരെ മോശമായിരുന്നു.
പ്രമേഹരോഗമുണ്ടായിരുന്നത് കൊണ്ടുതന്നെ മരുന്നുകളോട് പ്രതികരിക്കാത്ത ഒരു അവസ്ഥയുണ്ടായിരുന്നു. തുടര്‍ന്ന് കോവിഡ് 19 ബാധയെ തുടര്‍ന്നുള്ള ബുദ്ധിമുട്ടുകളും ഉണ്ടായി. ഇതാണ് മരണത്തിന് കാരണമായത്. തിരുവല്ല സ്വദേശിയായതിനാല്‍ പത്തനംതിട്ട ജില്ലയിലാണ് ഇദ്ദേഹം ഉള്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ മരണം പത്തനംതിട്ടയിലാണ് പെടുക.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ പാലിച്ചായിരിക്കും സംസ്കാരം നടത്തുക. ഇന്നലെ ആറുപേര്‍ക്കാണ് പത്തനംതിട്ട ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയില്‍ മൊത്തം ചികിത്സയിലുള്ളത് 22 പേരാണ്