കോവിഡ് 19 ലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള 8 പേരുടെ പരിശോധന ഫലങ്ങൾ കൂടി നെഗറ്റീവ്. ജില്ലയില്‍ 2 പേരെ കൂടി ഐസോലാഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇതോടെ ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 31 ആയി.
Related News
‘പാര്‍ട്ടി ഭരണഘടനയില്‍ ഇല്ലാത്തത്’; സിപിഐയിലെ പ്രായപരിധിക്കെതിരെ സി.ദിവാകരന്
സിപിഐയില്‍ നേതൃമാറ്റം വേണമെന്ന് എക്സിക്യുട്ടീവ് അംഗം സി ദിവാകരന്. മാര്‍ക്സിസം മാറ്റത്തിന് വിധേയാണ്. സ്വാഭാവികമായും സിപിഐ നേതൃത്വത്തിലും മാറ്റങ്ങള്‍ വരുമെന്ന് സി ദിവാകരന് ട്വന്റിഫോറിനോട് പറഞ്ഞു. പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പാക്കാനുള്ള തീരുമാനം അപ്രായോഗികവും അശാസ്ത്രീയവുമാണ്. ഭരണഘടനയില്‍ ഇല്ലാത്തതാണ് ഈ നിര്‍ദേശം. ഇങ്ങനെയൊരു തീരുമാനം വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും സി ദിവാകരന് പ്രതികരിച്ചു. പ്രായപരിധി നടപ്പാക്കുന്നതിനെതിരെ മുതിര്‍ന്ന നേതാവ് കെ ഇ ഇസ്മായിലും ഇന്നലെ രംഗത്തെത്തിയിരുന്നു. ചെറുപ്പമാണ് പ്രവര്‍ത്തനത്തിന്റെ മാനദണ്ഡം എന്നുപറയാനാകില്ല. പ്രായപരിധി കൊണ്ടുവരുന്നതുകൊണ്ട് മിടുക്കരായ യുവാക്കള്‍ നേതൃത്വത്തിലേക്ക് […]
ഹാരിസിന്റെ മരണം; നഴ്സിങ് ഓഫീസറുടെ വാദം ശരിവെച്ച ഡോ. നജ്മക്കെതിരെ നടപടിയുണ്ടാകും
അനാവശ്യ പ്രചാരണങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിനെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് മെഡിക്കല്‍ കോളജ് പ്രിൻസിപ്പൽ. ഡോ.നജ്മയും നഴ്സിങ്ങ് ഓഫീസറും ഉന്നയിച്ച ആരോപണങ്ങള്‍ ഇവിടെ നടന്നിട്ടില്ല. നജ്മയ്ക്കെതിരെ നടപടി ഉണ്ടാകും. പെട്ടെന്നുണ്ടായ ഹൃദയാഘാതമാണ് ഹാരിസിന്റെ മരണ കാരണമെന്നും മെഡിക്കല്‍ കോളജിന്റെ വിശദീകരണം. നജ്മ ആശുപത്രി അധികൃതരെ ഈ വിവരങ്ങളൊന്നും അറിയിച്ചിട്ടില്ല. പുറത്തു വന്ന ശബ്ദരേഖ നൽകിയ നഴ്സ് ഐ.സി.യു വിഭാഗത്തിൽ പ്രവര്‍ത്തിക്കുന്നവരല്ല. ഇവർ കോവിഡ് ചികിത്സാ സംഘത്തിന്റെ ഭാഗവുമല്ല. ഇവർ ആശുപത്രിയിൽ എത്തിയത് ഈ അടുത്ത് മാത്രമാണ്. നജ്മയും […]
കോട്ടയത്തും പത്തനംതിട്ടയിലും വ്യാപക മഴ; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നതിനിടെ പലയിടത്തും മഴക്കെടുതി രൂക്ഷം. പത്തനംതിട്ടയിലും കോട്ടയത്തും വ്യാപക മഴ ഇന്നലെ രാത്രി മുതല്‍ തുടരുകയാണ്. പത്തനംതിട്ടയില്‍ ചെറുതോടുകള്‍ കരകവിഞ്ഞൊഴുകുകയാണ്. ചുങ്കപ്പാറ ടൗണില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടു. കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മലയോര മേഖലകളില്‍ ഓറഞ്ച് അലേര്‍ട്ടിന് സമാനമായ ജാഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്കി. നെടുംകുന്നം, മാന്തുരുത്തി, മണിമല, പാമ്പാടി, കറുകച്ചാല്‍ മേഖലകളിലാണ് വെള്ളക്കെട്ടുള്ളത്. പ്രധാന […]