സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ഇതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതയും നിരീക്ഷണവും ശക്തമാക്കി. ആരോഗ്യവകുപ്പ് നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ പബ്ലിക് ഹെല്‍ത്ത് ആക്ട് പ്രകാരം നടപടിയെടുക്കും. എസ്എസ്എല്‍സി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ചൈനയില്‍ നിന്നെത്തിയ മൂന്ന് പേര്‍ക്ക് നേരത്തെ രോഗം സ്ഥീരീകരിച്ചെങ്കിലും സമൂഹം ഒന്നടങ്കം ജാഗ്രത പുലര്‍ത്തിയത് കൊണ്ടാണ് നിയന്ത്രിക്കാന്‍ കഴിഞ്ഞത്.എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ അതല്ലെന്നാണ് ആരോഗ്യവകുപ്പ് വിലയിരുത്തല്‍. കോവിഡ് 19 ബാധിത രാജ്യങ്ങളില്‍ നിന്ന് മടങ്ങിവന്ന കുറച്ച് വ്യക്തികള്‍ എയര്‍പോര്‍ട്ടിലോ ഹെല്‍ത്ത് ഡെസ്കിലോ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യാതെ മറച്ച് വയ്ക്കുകയാണെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്. രോഗലക്ഷണങ്ങള്‍ മറയ്ക്കുന്നതിന് സ്വയം മരുന്ന് കഴിക്കുകയും ആരോഗ്യ ഉപദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നുമുണ്ട്.ഈ സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം.
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടേണ്ടതും ഇടയ്ക്കിടെ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകേണ്ടതുമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.അതേസമയം കൂടുതല്‍ പോസീറ്റീന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. രോഗബാധിതര്‍ ഇടപെട്ടവരെ വേഗത്തില്‍ കണ്ടെത്തി അവരെ നീരീക്ഷണത്തില്‍ വയ്ക്കനാണ് തീരുമാനം.