കോവിഡ് ഭീതിയില്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം കുറയുന്നു. സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും സ്ഥിതി ഒരു പോലെയാണ്. അടിയന്തിര ചികിത്സ ലഭിക്കേണ്ടവര്‍ നിര്‍ബന്ധമായും ആശുപത്രികളില്‍ എത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
കോവിഡ് 19 ഭീതിയിലാണ് ജനങ്ങള്‍. പൊതുയിടങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുന്നു. അതോടെ ആശുപത്രികളില്‍ തിരക്ക് ഗണ്യമായി കുറഞ്ഞു. പേടി കാരണം അടിയന്തിര ചികിത്സകള്‍ ഒഴിവാക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നു.
സ്ഥിരമായി ചെക്കപ്പ് നടത്തേണ്ടവര്‍, ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരൊക്കെ കോവിഡ് ഭീതി കാരണം ഡോക്ടര്‍മാരെ കാണാതിരുന്നാല്‍ രോഗം വഷളാവും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.