അനധികൃത സ്വത്ത് സമ്പാദന കേസില്‍ നിന്ന് ഒഴിവാക്കണമെന്ന മുന്‍ മന്ത്രി കെ.ബാബുവിന്റെ ഹരജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി. ടി.എയും ഡി.എയും ഉള്‍പ്പടെയുള്ള വരുമാനം വിജിലന്‍സ് കണക്കാക്കിയിട്ടില്ലെന്ന് ബാബുവിന്റെ അഭിഭാഷകന് വാദിച്ചു. എന്നാല്‍ ഇക്കാര്യം തെളിവുകള്‍ പരിശോധിച്ച ശേഷം മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. വിജിലന്‍സ് കോടതി നടപടിക്കെതിരെ ബാബു ഹൈക്കോടതിയെ സമീപിക്കും.
കെ.ബാബു വരവില്‍ കവിഞ്ഞ് 25 ലക്ഷം രൂപ സമ്പാദിച്ചെന്നായിരുന്നു വിജിലന്‍സിന്റെ കുറ്റപത്രം. എന്നാല്‍ യാത്രാചെലവായി ലഭിച്ച 40 ലക്ഷം രൂപ കണക്കാക്കാതെയാണ് വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് കെ.ബാബുവിന്റെ അഭിഭാഷകന് വാദിച്ചു. കോടതി ഇന്ന് ഈ വാദം പരിഗണിച്ചില്ല.