തിരുവനന്തപുരത്ത് ഭാര്യയെയും ഭർത്താവിനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നീറമൺകര ആനന്ദ് നഗറിൽ വാടകയ്ക്ക് താമസിക്കുന്ന രാമൻ നായർ ഭാര്യ ലത എന്നിവരാണ് മരിച്ചത്. കരമന പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുന്നു.
Related News
‘അവൾ തേച്ചു അവൻ ഒട്ടിച്ചു’; അധ്യാപകന്റെ പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം
പാനൂർ വിഷ്ണുപ്രിയ കൊലപാതകക്കേസിൽ അധ്യാപകന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധം. കുസാറ്റ് പോളിമർ ആന്റ് റബ്ബർ ടെക്നോളജി എച്ച്ഒഡി പ്രശാന്ത് രാഘവന്റെ പോസ്റ്റാണ് വിവാദത്തിലായത്. ‘അവൾ തേച്ചു അവൻ ഒട്ടിച്ചു’ എന്നാണ് ഫേസ് ബുക്ക് പോസ്റ്റ്. അധ്യാപകന്റേത് ലജ്ജാവഹമായ സമീപനമെന്ന് എസ്എഫ്ഐ കൊച്ചിൻ യൂണിവേഴ്സിറ്റ് യൂണിറ്റ് കമ്മിറ്റി പറഞ്ഞു. സംഭവത്തിൽ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി. അധ്യാപകൻ മാപ്പ് പറയണമെന്നാവശ്യമാണ് എസ്എഫ്ഐ മുന്നോട്ട് വെക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ശ്യാംജിത്തിന്റെ ക്രൂരകൃത്യം ചര്‍ച്ചയായിരിക്കെ ‘അവള് തേച്ചു, അവന് ഒട്ടിച്ചു’ […]
വാളയാര്‍ കേസ്; അമ്മയുടെ നിരാഹാരസമരത്തിന് ഒരു മാസം, മുഖം തിരിച്ച് സര്‍ക്കാര്‍
വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നിരാഹാര സമരം ഇന്നത്തേക്ക് ഒരു മാസം തികയുന്നു. ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള നിരാഹാര സമരവും, തല മുണ്ഡനം ചെയ്യൽ സമരവും തുടരുകയാണ്. വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ജനുവരി 26 മുതൽ വാളയാർ പെൺകുട്ടികളുടെ അമ്മ നിരാഹാര സമരം ആരംഭിച്ചത്. സമരം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും വിഷയത്തിൽ സർക്കാർ അനുകൂല സമീപനം സ്വീകരിച്ചിട്ടില്ല. ഫെബ്രുവരി അഞ്ചിന് തുടങ്ങിയ നിരാഹാരസമരവും തുടരുകയാണ്. വാളയാർ കേസിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ജലജ […]
പഴുപ്പിച്ച ചട്ടുകം വലത് കാലില്‍ വച്ചു; വയനാട്ടില്‍ ഏഴ് വയസുകാരിക്ക് നേരെ രണ്ടാനച്ഛന്റെ ക്രൂരത
പെണ്‍കുട്ടിയെ ചൂട് ചട്ടുകം ഉപയോഗിച്ച് പൊള്ളിച്ച് രണ്ടാനച്ഛന്റെ ക്രൂരത. വയനാട് കല്‍പ്പറ്റയിലാണ് സംഭവം. വിഷ്ണു എന്നയാളാണ് ഏഴ് വയസുള്ള മകളെ ഉപദ്രവിച്ചത്. നേരത്തെയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി ഏഴ് വയസുകാരി മൊഴി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ വലതുകാലിലാണ് ഇയാള്‍ ചട്ടുകം പഴുപ്പിച്ച് വച്ചത്. കുട്ടിയെ ക്രൂരമായി ഉപദ്രവിക്കാനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ നിലവില്‍ കൈനാട്ടിയിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവിധ വകുപ്പുകള്‍ ചുമത്തിയാണ് വിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കാന്‍ സാധ്യതയുണ്ട്. ചൈല്‍ഡ് […]