കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന് നിയന്ത്രണം ഏര്പ്പെടുത്തി. റാലികള്, പൊതുസമ്മേളനങ്ങള് എന്നിവ രാത്രി ഏഴ് മണി മുതല് രാവിലെ 10 മണി വരെ തെരഞ്ഞെടുപ്പ് കമ്മീഷന് വിലക്കി. ബംഗാളിലെ ബാക്കിയുള്ള മൂന്നു ഘട്ട പ്രചാരണങ്ങളില് നിശബ്ദ പ്രചരണ സമയം 72 മണിക്കൂര് ആയി വര്ധിപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് നിര്ദേശം നല്കി. കഴിഞ്ഞ ദിവസമാണ് ഒറ്റ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനുള്ള മുഖ്യമന്ത്രി മമത ബാനര്ജിയുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയത്. ഇനിയും മൂന്ന് ഘട്ടം തെരഞ്ഞെടുപ്പ് നടത്താനുണ്ട്. ബംഗാളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്ത്യയിലെ തന്നെ ഏഴാം സ്ഥാനത്തേക്കാണ് ദിവസങ്ങള്ക്കുള്ളില് ഉയര്ന്നിരിക്കുന്നത്. കൊവിഡ് ബാധിച്ച് കോണ്ഗ്രസ് സ്ഥാനാര്ത്ഥി റെസൗല് ഹഖ് മരിച്ചതിന് പിന്നാലെ കൂടുതല് സ്ഥാനാര്ത്ഥികള്ക്ക് രോഗം സ്ഥിരീകരിച്ചു. മുര്ഷിദാബാദിലെ സംഷര്ഗഞ്ച് നിയമസഭാ മണ്ഡലത്തിലെ കോണ്ഗ്രസ് സ്ഥാനാര്ത്ഥി റെസൗല് ഹക്ക് കഴിഞ്ഞ ദിവസമാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മുര്ഷിദാബാദിലെ തന്നെ ജാന്കി പൂര് നിയമസഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്ത്ഥി ആര്.എസ്.പിയിലെ പ്രദീപ് നന്ദി, ഗോള്പോഖര് മണ്ഡലത്തിലെ തൃണമൂല് കോണ്ഗ്രസ് സ്ഥാനാര്ത്ഥി ഗുലാം റബ്ബാനി, ജല്പാല്ഗുരിയിലെ സ്ഥാനാര്ത്ഥി പി കെ ബുര്മ അങ്ങനെ നീളുന്നു കൊവിഡ് പോസിറ്റിവ് ആയ സ്ഥാനാര്ത്ഥികളുടെ പട്ടിക.
Related News
പി.എസ്.സി നിയമനങ്ങൾ വൈകുന്നു; റാങ്ക് ഹോൾഡേഴ്സ് സമരത്തിലേക്ക്
വിവിധ സർക്കാർ വകുപ്പുകളിലേക്കുള്ള പി.എസ്.സി നിയമനങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ച് റാങ്ക് ഹോൾഡേഴ്സ് സർക്കാരിനെതിരെ സമരത്തിനൊരുങ്ങുന്നു. വകുപ്പുകളിലേക്കുള്ള ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതിനാൽ നിരവധി ഉദ്യോഗാർഥികൾക്ക് ജോലി നഷ്ടമാകുന്നുവെന്നതാണ് പ്രധാന ആരോപണം. കൂടുതൽ നിയമനം നടത്തിയെന്ന സർക്കാർ പ്രഖ്യാപനം വാക്കുകളിൽ മാത്രം ഒതുങ്ങുകയാണെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു. പി.എസ്.സി റാങ്ക് ഹോൾഡേഴ്സിന്റെ സംയുക്ത സംഘടനയിലുള്ള ഇടുക്കിയിലെ ലാസറ്റ് ഗ്രേഡ് ഉദ്യോഗാർഥികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്. കാലാവധി തീരാൻ എട്ട് മാസം മാത്രം ബാക്കിയുള്ള ഇവരുടെ റാങ്ക് ലിസ്റ്റ് തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പ് […]
ഓണാഘോഷ പരിപാടിക്കിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു
കഴക്കൂട്ടം വെട്ട്റോഡ് മാര്ക്കറ്റില് ഓണാഘോഷ പരിപാടിക്കിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. വെട്ട്റോട് സ്വദേശി വിനേഷ് ആണ് മരിച്ചത്. പ്രദേശത്തെ ക്ലബ്ബിന്റെ വക ഓണാഘോഷ പരിപാടിക്കിടെ ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. വടംവലിക്കായി ആളുകള് തടിച്ചുകൂടിയിരുന്നു. ഇതിനിടെ സമീപത്തെ മരം ഒടിഞ്ഞ് വീണാണ് അപകടമുണ്ടായത്. വെട്ടുറോഡ് സ്വദേശി സതീഭവനില് വിനേഷ് (40) ആണ് മരിച്ചത്. നിര്മാണ തൊഴിലാളിയാണ്. വിനേഷിനെ ഉടന് തന്നെ ആശുപത്രിയില് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പാലക്കാട് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു
പാലക്കാട് ചെർപ്പുളശ്ശേരിയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 2 പേർ മരിച്ചു. കാറിലുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശികളായ മനോജ്, ശ്രീനാഥ് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്ക് പരുക്ക്. കാർ അമിത വേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.