പേരാവൂരിൽ സി.പി.എം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെ മത്സരിപ്പിക്കാൻ തീരുമാനം. ഇരിക്കൂർ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകും. സംസ്ഥാന നേതൃത്വം കൈമാറിയ ഏഴ് പേരുടെ പട്ടികക്ക് ജില്ലാ നേതൃയോഗത്തിൽ അംഗീകാരം.
Related News
തിരുവനന്തപുരത്ത് ഭീകര ബന്ധം ആരോപിച്ച് രണ്ട് പേരെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു
കണ്ണൂർ പാപ്പിനിശേരി സ്വദേശി ഷുഹൈബ്, ഉത്തർപ്രദേശുകാരൻ ഗുൽ നവാസ് എന്നിവരാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. 2008ൽ ബംഗളൂരുവിൽ നടന്ന സ്ഫോടന പരമ്പര കേസിലെ പ്രതിയാണ് ഷുഹൈബ്. 9 വ്യത്യസ്ത ഇടങ്ങളിൽ നടന്ന സ്ഫോടനങ്ങളിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ബംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്. തടിയന്റവിട നസീർ ഉൾപ്പെടെയുള്ളവരുമായി ബന്ധമെന്ന് സംശയിക്കുന്നുണ്ട്. ഉത്തർപ്രദ്ദേശ് സ്വദേശിയായ മുഹമ്മദ് ഗുൽ നവാസിന് ലഷ്കർ ഇ തൊയിബ ബന്ധമെന്നാണ് എൻ.ഐ.എ പറയുന്നത്. യു എ […]
കാർഷിക ബില്ലിനെതിരെ സുപ്രീംകോടതിയിലേക്ക്: സർക്കാരിന് പ്രതിപക്ഷത്തിന്റെ പിന്തുണ
രാജ്യസഭ പാസാക്കിയ കാർഷിക ബില്ലുകൾക്ക് എതിരെ സുപ്രീംകോടതിയെ സമീപിക്കുന്ന സംസ്ഥാന സര്‍ക്കാറിന് പിന്തുണയുമായി പ്രതിപക്ഷം. സംസ്ഥാന സര്‍ക്കാരിന്റേത് ഉചിതമായ തീരുമാനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കര്‍ഷകരെ അവഗണിച്ച് കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാനങ്ങളുടെ അധികാരത്തിന്മേലുള്ള കടന്ന് കയറ്റമാണ് കാര്‍ഷിക ബില്ലെന്ന് നേരത്തെ മന്ത്രിസഭ യോഗം വിലയിരുത്തിയിരുന്നു. ഭരണഘടനയുടെ കൺകറന്റ് ലിസ്റ്റിലുളള വിഷയമായ കൃഷിയില്‍ നിയമനിര്‍മ്മാണം നടത്തുമ്പോള്‍ സംസ്ഥാനങ്ങളുമായി ആലോചിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രശ്നമാണെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം. നേരത്തെ […]
മരട് ഫ്ലാറ്റ്; സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു
മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. നാല് ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള കരാര്‍ രണ്ട് കമ്പനികള്‍ക്കായി നല്‍കാനാണ് വിദഗ്ധ സമിതി ശിപാര്‍ശ. കമ്പനികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച പതിനൊന്നംഗ സംഘമാണ് ഫ്ലാറ്റ് പൊളിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് സര്‍ക്കാരിന് കൈമാറിയത്. താൽപര്യം അറിയിച്ചെത്തിയ ആറു കമ്പനികളില്‍ രണ്ട് കമ്പനികളെയാണ് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്. മുംബൈ ആസ്ഥാനമായ എഡിഫെയ്സ് എഞ്ചിനീയറിംഗ്, ചെന്നൈ […]