അശാസ്ത്രീയമായി കണ്ടൈൻമെന്റ് സോണുകൾ നടപ്പാക്കി കടകൾ തുറക്കാൻ അനുവദിക്കുന്നില്ലെന്നാരോപിച്ച് കോഴിക്കോട് വ്യാപാരികളുടെ പ്രതിഷേധം. പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റെയും നിലപാടിൽ പ്രതിഷേധിച്ച് വ്യാഴാഴച ജില്ലയിലെ മുഴുവൻ കടകളും അടച്ചിടും. പ്രശ്നത്തിന് പരിഹാരമായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി കടയടപ്പ് സമരത്തിലേക്ക് നീങ്ങുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന സ്ഥലങ്ങളിൽ തുടർച്ചയായി കടകൾ അടച്ചിടുന്നത് വലിയ പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തിലാണ് വ്യാപാരികൾ സമരത്തിലേക്ക് നീങ്ങുന്നത്. വ്യാഴാഴ്ച്ച് രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് വരെയാണ് കടകൾ അടച്ചിടുക. കണ്ടയ്മെന്റ് സോണുകളിൽ കടകൾ തുറക്കാൻ അനുവദിക്കണമെന്നതാണ് പ്രധാന ആവശ്യം. കണ്ടൈമെന്റ് സോണുകളിൽ സൂപ്പർ മാർക്കറ്റുകൾ തുറക്കാൻ അനുവദിക്കുകയും ചെറിയ കടകൾ അടപ്പിക്കുകയും ചെയ്യുന്നതായും വ്യാപാരികൾ ആരോപിക്കുന്നു. വാർഡ് ആർ.ആർ.ടി കളിൽ വ്യാപാരി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തണമെന്ന് വ്യാപാരിവ്യയസായി ഏകോപന സമിതി ആവശ്യപ്പെട്ടു. മേലെ പാളയത്ത് ഇന്ന് വ്യാപാരികൾ സൂചന സമരം നടത്തി. പ്രദേശത്തെ തുറക്കാൻ അനുമതിയുള്ള കടകളും സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു അടച്ചിട്ടു.
Related News
രാജ്കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കകം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമെന്ന് ജസ്റ്റിസ് നാരായണക്കുറുപ്പ്
രാജ്കുമാറിന്റെ മൃതദേഹം ഒരാഴ്ചക്കകം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യുമെന്ന് ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് . പീരുമേട് സബ് ജയിലിലെ വീഴ്ചകൾ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്നും നാരായണകുറുപ്പ് പറഞ്ഞു. പീരുമേട് സബ്ജയിലിലെത്തിയ ജുഡീഷ്യല്‍ കമ്മീഷന് ജയിൽ അധികൃതരില്‍ നിന്നും രാജ്കുമാറിന്റെ സഹതടവുകാരില്‍ നിന്നും കമ്മീഷൻ മൊഴിയെടുത്തു. നെടുങ്കണ്ടം സ്റ്റേഷനിൽ വെച്ച് രാജ്കുമാറിന് ക്രൂര മർദ്ദനമേറ്റിരുന്നതായി രാജ്കുമാർ പറഞ്ഞുവെന്ന് സഹതടവുകാരൻ കമ്മീഷനിൽ മൊഴി നൽകി.
സമാന്തര എക്സ്ചേഞ്ച് കേസ് പ്രതിക്ക് സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധം: ഇ.ഡി.
സമാന്തര എക്സ്ചേഞ്ച് കേസ് പ്രതി റസലിന് സ്വർണ്ണക്കടത്ത് പ്രതികളുമായി ബന്ധമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കെ.ടി. രമേശിന് വേണ്ടി നിരവധി തവണ സ്വർണ്ണം കടത്തിയതായി റാസൽ മൊഴി നൽകി. കസ്റ്റംസ് ഉദ്യോഗസ്ഥർക്കും സ്വർണ്ണക്കടത്ത് സംഘത്തിനുമിടയിലെ ഏജന്റായി പ്രവർത്തിച്ചിരുന്നുവെന്ന് റസൽ വെളിപ്പെടുത്തി. റസലിന്റെ മൊഴിയെടുക്കാൻ കൊച്ചി എൻ.ഐ.എ. യൂണിറ്റ് തെലങ്കാനയിൽ. അതേസമയം, കോഴിക്കോട് സമാന്തര ടെലഫോൺ എക്സ്ചേഞ്ച് കേസിൽ എൻ.ഐ.എ കോഴിക്കോടതി വിവരങ്ങൾ ശേഖരിച്ചു. തീവ്രവാദ ബന്ധം സംബന്ധിച്ച അന്വേഷണത്തിൻ്റെ ഭാഗമായാണ് കൊച്ചിയിൽ നിന്നുള്ള എൻ.ഐ.എ സംഘം തെളിവുകൾ ശേഖരിച്ചത്. […]
ഇന്ധന സെസിനെതിരെ യുഡിഎഫിൻ്റെ രാപ്പകൽ സമരം ഇന്നാരംഭിക്കും
ഇന്ധന സെസിനെതിരെ യുഡിഎഫിൻ്റെ രാപ്പകൽ സമരം ഇന്ന് ആരംഭിക്കും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റ് ജില്ലകളിൽ കളക്ട്രേറ്റിനു മുന്നിലുമാണ് സമരം. സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോഴിക്കോട്ട് നിർവഹിക്കും. ഇന്ന് വൈകിട്ട് 3 മണിക്ക് ആരംഭിച്ച് നാളെ 10 മണിക്ക് അവസാനിക്കുന്ന രീതിയിലാണ് സമരം ക്രമീകരിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് യുഡിഎഫ് കൺവീനർ എംഎം ഹസൻ ഉദ്ഘാടനം ചെയ്യും. രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച് വയനാട്ടും മുസ്ലിം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാൽ കണ്ണൂരിലേയും രാപ്പകൽ സമരങ്ങൾ […]