Kerala

ചാഞ്ചാടിയാടി സ്വര്‍ണവില; ഉണര്‍ന്ന് ഓണവിപണി

സർവകാല റെക്കോർഡ് മറികടക്കുന്ന പ്രവണത കൂടിയതോടെ കോവിഡ് കാല കമ്പോളത്തിൽ നേരിയ ആശങ്കയായിരുന്നു

സ്വർണ വിലയിൽ ഇടിവും ചാഞ്ചാട്ടവും തുടരുമ്പോൾ ഓണ വിപണിയിൽ ഉണർവുണ്ടാകുന്നതായി വ്യാപാരികൾ. സർവകാല റെക്കോർഡ് മറികടക്കുന്ന പ്രവണത കൂടിയതോടെ കോവിഡ് കാല കമ്പോളത്തിൽ നേരിയ ആശങ്കയായിരുന്നു. എന്നാൽ വിലക്കുകളിൽ ഇളവ് പ്രകടമായതോടെ വിപണി ഉണരുന്ന സൂചനകളാണ്.

ആഗസ്ത് 7ന് 5250,42000 എന്ന റിക്കാർഡ് സ്വർണ വിലയിൽ നിന്നും 500 രൂപ ഗ്രാമിനും പവന് 4000 രൂപയും കഴിഞ്ഞ 20 ദിവസത്തിനിടെ കുറവ് രേഖപ്പെടുത്തി. 4750 രൂപ ഗ്രാമിനും 38000 പവനും വിലയായി ചാഞ്ചാട്ടം തുടരുകയാണ്. രൂപ കരുത്തായി 74.38 ലെത്തിയിട്ടുണ്ട്.

അന്താരാഷ്ട്ര തലത്തിൽ 2081 ഡോളറിൽ നിന്നും 1920 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. 161 ഡോളറിന്‍റെ കുറവാണ് ഉണ്ടായത്..8 ശതമാനത്തോളം കുറവാണ് രേഖപ്പെടുത്തിയത്. ഡോളർ കരുത്ത് നേടിയതും യു എസ്, ചൈന ചർച്ചകളുടെ ശുഭ സൂചന, സാമ്പത്തിക ഉത്തേജന പാക്കേജ് ഫലമുളവാക്കൽ തുടങ്ങിയ കാരണങ്ങളാൽ സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയത്.

1900 ഡോളർ വിലനിലവാരത്തിൽ നിന്നും താഴോട്ട് പോയാൽ വില ഇനിയും കറഞ്ഞേക്കാം. ചാഞ്ചാട്ടം തുടർന്നാൽ 1930, 1940 ഡോളറായി വർദ്ധിക്കുകയും ചെയ്യാം. വെള്ളി വിലയും കുറഞ്ഞിട്ടുണ്ട്. 26.27 ഡോളർ. ഇപ്പോൾ സംസ്ഥാനത്ത് ഓണവിപണിയിൽ ചലനങ്ങളുണ്ട്. രാത്രി 9 മണി വരെ പ്രവർത്തിക്കാമെന്ന അനുമതി വിപണിക്ക് ഗുണകരമാണ്.