ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ വിഷയങ്ങളിൽ കോൺഗ്രസ് നേതൃത്വം ശക്തമായി ഇടപെടണമെന്ന് കേരളത്തിന്റെ ചുമതലകൾ വഹിക്കുന്ന എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, എ ഐ സി സി സെക്രട്ടറി ഹ്യൂമാൻഷു വ്യാസ്, ഐ ഒ സി പ്രസിഡന്റ് സാം പിട്രോട തുടങ്ങി മുതിർന്ന കോൺഗ്രസ് നേതാക്കളുമായി പ്രവാസി കോൺഗ്രസ് സംഘടനകൾ സൂം വഴി നടത്തിയ യോഗത്തിൽ ആവശ്യപ്പെട്ടു .
അടുത്ത് നടക്കാൻ പോകുന്ന നിയമസഭാ ഇലക്ഷനിലേക്ക് മുൻകാലങ്ങളിൽ നടന്ന സ്ഥാനാർത്ഥി നിർണ്ണയം മറ്റുവാനും നേരത്തെ തന്നെ സ്ഥാനാർത്ഥി നിർണ്ണയം നടത്തുന്നതിനും മറ്റുമുള്ള വിവിധ ആവശ്യങ്ങളും നിർദ്ദേശങ്ങളും പങ്കുവെച്ചു . കോൺഗ്രസ് പുറത്തിറക്കുന്ന പ്രകടനപത്രികയിൽ പ്രവാസികൾ നേരിടുന്ന വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തണമെന്ന് യോഗത്തിൽ പങ്കെടുത്ത നേതാക്കൾ ആവശ്യപ്പെട്ടു.
വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍, 27 രാജ്യങ്ങളിലെ കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനകള്‍ ഒറ്റക്കെട്ടായി തീരുമാനിച്ചു. കേരളത്തില്‍ കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ യു ഡി എഫ് ഭരണം നേടുമെന്ന് യോഗം വിലയിരുത്തി. മുഖ്യപ്രഭാഷണം നടത്തിയ, കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനെ സാക്ഷ്യയാക്കിയാണ്, പുത്തന്‍ ആവേശമായി ഐക്യത്തോടെയുള്ള പ്രഖ്യാപനമുണ്ടായത്.
“സ്വര്‍ണക്കടത്ത് വിവാദവും അഴിമതിയും തുറന്നു കാട്ടും”
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് , ഒ ഐ സി സി , ഇന്‍കാസ് , തുടങ്ങിയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 27 രാജ്യങ്ങളിലെ പ്രവാസി സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ, കൂടുതല്‍ ശക്തിപ്പെടുത്താന്‍, 27 രാജ്യങ്ങളിലും കൂട്ടായ പ്രവര്‍ത്തനം ആരംഭിക്കാന്‍ വീഡിയോ വഴി നടന്ന യോഗം തീരുമാനിച്ചു. വര്‍ഗീയത പ്രചരിപ്പിച്ച് വോട്ട് നേടാനുള്ള സി പി എം ശ്രമം, പ്രവാസി കുടുംബങ്ങള്‍ ഉള്‍പ്പടെയുള്ള ജനത്തിന് മുന്നില്‍, തുറന്നു കാട്ടും. സ്വര്‍ണ കടത്ത് ഉള്‍പ്പെടെയുള്ള അഴിമതി വിഷയങ്ങളില്‍, എല്‍ ഡി എഫ് സര്‍ക്കാര്‍ പ്രതിരോധത്തിലാണെന്ന് യോഗം വിലയിരുത്തി. ഇത് പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടാന്‍, കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ നേതാക്കള്‍ക്ക് നിര്‍ദേശം നല്കി.
ഗ്ളോബല്‍ പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച് സാം പിത്രോഡ
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ചെയര്മാന് സാം പിത്രോഡ അധ്യക്ഷത വഹിച്ചു. എ ഐ സി സി സെക്രട്ടറി ഹിമാന്‍ഷു വ്യാസ് ഉള്‍പ്പടെയുള്ളവര്‍, പ്രവാസി നേതാക്കളുമായി സംസാരിച്ചു . ഐ ഒ സി ഇവന്റസ് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ അനുരാ മത്തായി മോഡറേറ്റര്‍ ആയിരുന്നു. അമേരിക്കയില്‍ നിന്നുള്ള ജോര്‍ജ് എബ്രഹാം സ്വാഗതവും യുഎഇയില്‍ നിന്നുള്ള എം ജി പുഷ്പാകരന്‍ നന്ദിയും പറഞ്ഞു. വിവിധ രാജ്യങ്ങളിലെ നേതാക്കള്‍, യോഗത്തില്‍ സജീവമായി പങ്കെടുത്തു.
സംഘടനകളെ പ്രതിനിധീകരിച്ച് പങ്കെടുത്തവര്‍
വിവിധ രാജ്യങ്ങളിലെ സംഘടനകളെ പ്രതിനിധീകരിച്ച് ഐ ഒ സി മീഡിയ ഇന്‍ചാര്‍ജ് വിശാഖ് ചെറിയന്‍, ഐ ഒ സി കേരള ചാപ്റ്റര്‍ ഓസ്ട്രേലിയ സോബന് തോമസ് , ഒ.ഐ.സി.സി ഓസ്ട്രേലിയ ഷൈജാന് ദേവസി , ഐ ഒ സി കേരള ചാപ്റ്റര്‍ ന്യൂസിലാന്റ് ബ്ലെസണ്‍ ജോസ് , ഐ ഒ സി കേരള ചാപ്റ്റര്‍ സിംഗപ്പൂര്‍ നിജാസ് മുഹമ്മദ് , ഒ.ഐ.സി.സി ഒമാന്‍ സിദ്ദിഖ് ഹസ്സന് , ഐ ഒ സി ഒമാന്‍ ഡോ. ജെ. രത്നകുമാര്‍ , ഇന്‍കാസ് യുഎഇ പ്രസിഡണ്ട് മഹാദേവന് വാഴശ്ശേരി , ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ പ്രസിഡണ്ട് ഇപി ജോണ്സണ്, അബുദാബി മലയാളി സമാജത്തിലെ സലിം , ഒ.ഐ.സി.സി സൗദി അറേബ്യ അബ്ദുല്‍ ഹമീദ് , ഒ.ഐ.സി.സി സൗദി അറേബ്യ പി.എം നജീബ് , ഒ.ഐ.സി.സി ബഹ്റൈന്‍ രാജുകല്ലുംപുറം , ഐ ഒ സി ബഹ്റൈന്‍ അബ്രഹാം ജോണ്‍ , ഒ.ഐ.സി.സി കുവൈറ്റ് ബി.എസ് പിള്ള, ഐ ഒ സി -ബോട്സ്വാന (ആഫ്രിക്കന്‍ മേഖല) സിന്ധു രഞ്ജിത്ത് , ഐ ഒ സി കേരള ചാപ്റ്റര്‍ (യുകെ) സുജു കെ ഡാനിയേല്‍ , ഐഒസി ഓസ്ട്രിയ സിറോഷ് ജോര്‍ജ് , ഐ ഒ സി കേരള ചാപ്റ്റര്‍ ജര്‍മ്മനി സണ്ണി ജോസഫ് ,ഐ ഒ സി കേരള ചാപ്റ്റര്‍ സ്വിറ്റ്സർലൻഡ് ടോമി തൊണ്ടാംകുഴി , ഐ ഒ സി അയര്‍ലന്‍ഡ് ലിങ്ക്വിന്‍സ്റ്റാര്‍ മാട്ടം , ഐ ഒ സി ജേഴ്സി, ചാനല്‍ ദ്വീപുകള്‍ സ്മിത വയലിന് , കേരള പ്രദേശ് പ്രവാസി കോണ്‍ഗ്രസ് കാനഡ എം വി റിനില്‍, ഐ ഒ സി കേരള ചാപ്റ്റര്‍ (യുഎസ്എ ) ലീല മാരിറ്റ്, ജോണ്സണ് മലയില്‍, മാമ്മന്‍ ജേക്കബ് , ഐ ഒ സി കരീബിയന്‍ മേഖല, സെന്റ് ലൂസിയ, വെസ്റ്റ് ഇന്‍ഡീസ് സിബി ഗോപാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ, അധികാരത്തിലേക്ക് തിരിച്ചെത്തിക്കുന്ന മുഴുവന്‍ സാധ്യതകളും ചര്‍ച്ച ചെയ്താണ് യോഗം സമാപിച്ചത്.