കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് തന്റെ പേരും ഉള്‍പ്പെടുത്തി സോഷ്യല്‍മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കെതിരെ പ്രതികരിച്ച് അടൂര്‍ പ്രകാശ് എം.പി. തനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ ‘പൊരുതുവാനും’ താൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അടൂര്‍ പ്രകാശിന്റെ കുറിപ്പ് കെ.പി.സി.സി അധ്യക്ഷ പദവിയിലേക്ക് എന്റെ പേരും ഉൾപ്പെടുത്തി ഈ അടുത്ത ദിവസങ്ങളിൽ നവമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നതായി ശ്രദ്ധയിൽ വന്നതുകൊണ്ടാണ് ഇത് ഇവിടെ കുറിക്കുന്നത്… കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായാണ് ഞാൻ രാഷ്ട്രീയത്തിൽ എത്തിയത്. യൂത്ത് കോൺഗ്രസിലും കെപിസിസിയിലും വിവിധ ചുമതലകളും പലവട്ടം എം.എല്‍.എആയും ആദ്യം ഭക്ഷ്യ വകുപ്പിന്റെയും പിന്നീട് ആരോഗ്യവകുപ്പിന്റെയും തുടർന്ന് റെവന്യൂ വകുപ്പിന്റെയും മന്ത്രിയായും എം.പിആയും പ്രവർത്തിക്കാൻ പാർട്ടി എന്നെ ചുമതലപ്പെടുത്തി.പാർട്ടി ഏൽപ്പിച്ച ചുമതലകൾ ഏറ്റവും വിശ്വസ്ഥതയോടും ആത്മാർത്ഥതയോടും ചെയ്തിട്ടുണ്ട് എന്ന് എനിക്ക് ഉത്തമ വിശ്വാസമുണ്ട്. ഏതെങ്കിലും പാർട്ടി പദവിക്കായി ഞാൻ ആരെയെങ്കിലും ഇതേവരെ സമീപിക്കുകയോ എനിക്ക് വേണ്ടി വാദിക്കാനായി ആരെയെങ്കിലും ചുമതലപ്പെടുത്തുകയോ ചെയ്തിട്ടില്ല. കോൺഗ്രസ് പാർട്ടി നേതാക്കളെ തിരഞ്ഞെടുക്കുന്നത് സോഷ്യൽ മീഡിയയിലൂടെയല്ല എന്ന് ഉത്തമ ബോധ്യം ഉള്ളയാളാണ് ഞാൻ. എനിക്ക് ഏതെങ്കിലും സ്ഥാനത്തിനുവേണ്ടി സോഷ്യൽ മീഡിയയിൽ ‘പൊരുതുവാനും’ ഞാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പാർട്ടിയിൽ ആര് ഏതൊക്കെ സ്ഥാനങ്ങൾ വഹിക്കണമെന്ന് തീരുമാനം എടുക്കുന്നത് എ.ഐ.സി.സി നേതൃത്വമാണ്. എ.ഐ.സി.സി നേതൃത്വം എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ചു പ്രവർത്തിക്കുക എന്നതാണ് പാർട്ടിയെ സ്നേഹിക്കുന്ന ഞാനും അതുപോലെ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത് എന്ന് സ്നേഹത്തോടെ ഓർമ്മിപ്പിക്കുന്നു.
Related News
കാസർകോട് ബോട്ട് അപകടത്തിൽപ്പെട്ട് കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
കാസർകോട് ബേക്കലിൽ മത്സ്യബന്ധന ബോട്ട് അപകടത്തിൽപ്പെട്ട് കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. അപകടത്തിൽപ്പെട്ട അഞ്ച് മത്സ്യത്തൊഴിലാളികളെയും കോസ്റ്റൽ പൊലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. രാത്രി എഴു മണിയോടെ കാസർകോട് തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം സംഭവിച്ചത്.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് എതിരെ ബിജെപി കേന്ദ്ര നേതൃത്വം
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ബിജെപി കേന്ദ്ര നേതൃത്വം. മുഖ്യമന്ത്രി ഓരോ തവണയും നിലപാട് മാറ്റി പറയുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ബിജെപി കേന്ദ്ര വക്താവ് സമ്പത് പാത്രയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് ബന്ധമുണ്ടെന്നും കേസില്‍ മുഖ്യമന്ത്രിയും സിപിഐഎമ്മും തുടര്‍ച്ചയായി നിലപാട് മാറ്റുന്നുവെന്നും ബിജെപി. മുഖ്യമന്ത്രി സിബിഐ അന്വേഷണത്തെ എതിര്‍ക്കുന്നുവെന്നും കേന്ദ്ര നേതൃത്വം ആരോപിച്ചു. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമം നടക്കുന്നുവെന്നും […]
മോൻസൺ പല സഹായങ്ങളും ചെയ്തിട്ടുണ്ട്, അതിജീവിതയെ തനിക്കറിയില്ല; എം. വി ഗോവിന്ദന്റെ ആരോപണങ്ങളിൽ കെ സുധാകരൻ
മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തള്ളി കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മോൺസനെ താൻ ശത്രുപക്ഷത്ത് നിർത്തുന്നില്ല. ഏൽപ്പിച്ച പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. തനിക്കും പല സഹായങ്ങളും നൽകിയിട്ടുണ്ട്. മോൻസണ് കുറ്റബോധമുണ്ടെന്നാണ് താൻ മനസിലാക്കുന്നതെന്നും ഫോണിൽ വിളിച്ചാണ് ക്ഷമ ചോദിച്ചതെന്നും കെ സുധാകരൻ പറഞ്ഞു. താൻ മാത്രമല്ല മോൻസന്റെ അടുത്ത് ചികിത്സയ്ക്ക് പോയത്. പല സിനിമാ താരങ്ങളും, പൊലീസുകാരും പോയിട്ടുണ്ട്. മോൻസൺ ക്ഷമ പറഞ്ഞതു കൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തത്. പൊലീസ് പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും സുധാകരൻ ആരോപിച്ചു. […]