Kerala

സിൽവർ ലൈൻ പദ്ധതി; ജനകീയ പ്രതിരോധത്തിന് കോൺഗ്രസ്

സിൽവർ ലൈൻ പദ്ധതിക്കെതിരെ ജനകീയ പ്രതിരോധത്തിന് കോൺഗ്രസ്. സാമ്പത്തിക, പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തി പ്രചാരണം നടത്താൻ തീരുമാനിച്ചതായി കോൺഗ്രസ്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലാണ് തീരുമാനം.

ഡി ലിറ്റ് വിവാദത്തിൽ ഗവർണറും സർക്കാരും ഒരുപോലെ കുറ്റക്കാരെന്ന് കോൺഗ്രസ് വ്യക്തമാക്കി. വി ഡി സതീശനും രമേശ് ചെന്നിത്തലയും പങ്കുവച്ചത് ഒരേ വികാരമെന്ന് രാഷ്ട്രീയകാര്യ സമിതി.

കൂടാതെ, കെപിസിസി പുനഃസംഘടനയിലെ മാർഗനിർദേശങ്ങളിൽ ചെറിയ തിരുത്തൽ ഉണ്ടാകുമെന്ന് രാഷ്ട്രീയകാര്യ സമിതി അറിയിച്ചു. സംഘടന പ്രവർത്തനം നടത്താൻ അനുവാദമുള്ള ഗവൺമെന്റ് ജീവനക്കാരെയും ഭാരവാഹികളായി പരിഗണിക്കും.