സാമുദായിക സംവരണത്തിന് ഒപ്പം നിൽക്കുന്ന പാർട്ടികൾ മുന്നണികളിൽ നിന്ന് പുറത്ത് വന്ന് മൂന്നാം മുന്നണി രൂപീകരിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്. മുന്നണി രൂപീകരിക്കുകയാണെങ്കില്‍ എസ്.എൻ.ഡി.പിയും അവർക്കൊപ്പം നിലകൊള്ളും. കേരളത്തിൽ 70 ശതമാനം ജനങ്ങളും സാമുദായിക സംവരണത്തിന് അർഹരാണ്. പിന്നോക്കസമുദായങ്ങൾ ഒന്നിച്ച് നിന്നാൽ മാത്രമേ സംവരണം പൂർണമായും നടപ്പിലാക്കാൻ സാധിക്കൂവെന്നും വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Related News
ഡോളര്‍കടത്ത് കേസ്: പി.ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്
ഡോളര്‍കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. ഏപ്രില്‍ എട്ടിന് ഹാജരാകണമെന്നാണ് നോട്ടീസ്. കേസില്‍ നേരത്തെയും സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഡോളർ കടത്തിൽ സ്പീക്കർക്കും പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ നീക്കം. അതേസമയം വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഐഫോണ്‍ ആണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. വിനോദിനി ബാലകൃഷ്ണന് ഡിജിപിക്ക് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.
ബി.ജെ.പി സംസ്ഥാന സമിതി ഇന്ന് ആലപ്പുഴയില്‍
ബി.ജെ.പി സംസ്ഥാന സമിതി ഇന്ന് ആലപ്പുഴയില്‍ ചേരും. സംസ്ഥാനത്ത് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തതാകും മുഖ്യ ചർച്ചാ വിഷയം. പി.എസ്.ശ്രീധരന് പിള്ളയെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യവും യോഗത്തില്‍ ഉയരുമെന്നാണ് സൂചന . രാജ്യമൊട്ടാകെ നേട്ടമുണ്ടാക്കിയിട്ടും സംസ്ഥാനത്ത് ഒരിടത്തുപോലും ജയിക്കാനായില്ലെന്ന വിമര്ശനത്തിലൂന്നിയാവും സംസ്ഥാന സമിതിയിലെ ചര്‍ച്ചകള്‍. സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കും എന്ന് ഉറപ്പിച്ചാണ് പാർട്ടി തെരഞ്ഞെടുപ്പിന് ഇറങ്ങിയത്. വിജയം ഉറപ്പിച്ച തിരുവനന്തപുരത്ത് വോട്ടെണ്ണിയപ്പോൾ കുമ്മനം രാജശേഖരൻ ഒരു ലക്ഷം വോട്ടിന് പുറകില്‍. പത്തനംതിട്ടയില്‍ മൂന്നുലക്ഷത്തിനടുത്ത് വോട്ട് […]
പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന്
പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. സാധാരണക്കാർക്ക് ക്ഷേമ പദ്ധതികളും അഭ്യസ്ഥ വിദ്യർക്ക് തൊഴിൽ നൽകുന്നതുമാകും ബജറ്റ്. നികുതികൾ വർധിപ്പിക്കാത്തതും വൻകിട പദ്ധതികൾ പൂർത്തീകരിക്കാനുമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം. കോവിഡ് പ്രതിസന്ധികളെ സാധ്യതയാക്കുന്ന ബജറ്റായിരിക്കുമെന്നും തോമസ് ഐസക്. തുടർഭരണം ലക്ഷ്യമിട്ടുള്ള ജനപ്രിയ ബജറ്റായിരിക്കുമെന്നുമാണ് ധനമന്ത്രിയുടെ അവകാശവാദം. കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ അവസരമാക്കി പണം കണ്ടെത്തുമെന്ന പ്രഖ്യാപനമാകും കിഫ്ബിക്ക് ശേഷമുള്ള പ്രധാന ആകർഷണം. കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടു കേരളത്തിലേക്കു മടങ്ങിയ പ്രവാസികൾക്കു വരുമാനം ഉറപ്പാക്കുന്നതിനും തൊഴിൽ […]